ജിഎൻഎ കരാറിൽ മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണം; വൻകൊള്ള സ്ഥിരീകരിക്കപ്പെട്ടു: പിണറായി വിജയൻ
മടിക്കൈ (കാസർകോട്): ജിഎന്‍എ കരാറില്‍ ജുഡീഷ്യല്‍ അന്വേഷണമെന്നും മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്നും പ്രതിപക്ഷനേതാവ് പിണറായി വിജയൻ പറഞ്ഞു. മടിക്കൈ ചതുരക്കിണറിൽ സിപിഐ എം രാഷ്ട്രീയ വിശദീകരണ പൊതുയോഗം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. വൈദ്യുതക്ഷാമമുണ്ടെന്ന് പ്രചരിപ്പിച്ച് കരാർ തീരുമാനം കൈക്കൊണ്ടത് അഴിമതിയാണ്. കരാർ റദ്ദാക്കലിലൂടെ വൻകൊള്ളയാണ് സ്ഥിരീകരിക്കപ്പെട്ടത്. പ്രതിപക്ഷം ഉയർത്തിയ കാര്യങ്ങൾ ശരിയാണെന്ന് പൂർണമായും തെളിഞ്ഞു എന്നും പിണറായി പറഞ്ഞു.
വിചിത്രമായ നടപടികളാണ് യുഡിഎഫ് സർക്കാർ സ്വീകരിക്കുന്നത്. കേരളത്തിൻ്റെ ഇതുവരെ എല്ലാ രീതികളും അട്ടിമറിക്കപ്പെടുന്നു. കോർപ്പറേറ്റുകൾക്ക് അമിതാധികാരം നൽകുന്ന നിയമങ്ങളാണുണ്ടാക്കുന്നത്. മാരിടൈം ബോർഡ് ഭേദഗതി ബില്ലിലൂടെ കടൽത്തീരമാകെ കൈവശപ്പെടുത്തി കോർപ്പറേറ്റുകൾക്ക് തീറെഴുതുകയാണ്. ഭൂമി-നെൽവയൽ-തണ്ണീർത്തട സംരക്ഷണത്തെ അട്ടിമറിക്കാൻ സരൾ എന്ന പേരിൽ നിയമം പാസാക്കി. നടപടിക്രമങ്ങൾ പാലിക്കാതെ ഏതുഭൂമിയും കൈവശപ്പെടുത്താമെന്ന സ്ഥിതിയാണ് ഇനി നടപ്പാവുക.
വകുപ്പുകൾ അറിതെ കാര്യങ്ങൾ നടക്കുന്ന സ്ഥിതി മുമ്പുണ്ടായിട്ടില്ല. ജനാധിപത്യ സംവിധാനത്തിൽ എല്ലാ അധികാരങ്ങളും ഒരാളിൽ കേന്ദ്രീകരിക്കുന്ന അവസ്ഥ ശരിയല്ല. നിർഭാഗ്യവശാൽ ഇപ്പോൾ അതാണ് കേരളത്തിൽ നടക്കുന്നത്. കെപിസിസി പ്രസിഡൻ്റ് ഇപ്പോൾ ഒരു മന്ത്രികൂടിയാണ്. അദ്ദേഹമാണ് വൈദ്യുതി വകുപ്പ് കൈകാര്യം ചെയ്യുന്നത്. ജിഎൻഎ കരാറിൽ അദ്ദേഹം അപ്രസക്തനായി. വിവിധ വകുപ്പുകളുമായുള്ള പ്രവർത്തനങ്ങൾ അതത് വകുപ്പാണ് തീരുമാനിക്കുക. വകുപ്പുകൾക്ക് അതിനുള്ള അവകാശമുണ്ട്. അതാണ് സർക്കാരുകളുടെ ശരിയായ പ്രവർത്തനരീതി. ഇക്കാര്യത്തിൽ എല്ലാ മന്ത്രിമാരും അസംതൃപ്തരാണ്.
കേരളത്തിൽ ആരാണ് ഭരിക്കുന്നത് എന്ന് ജനങ്ങൾക്ക് സംശയമുളവാക്കുന്ന നയമാണ് യുഡിഎഫ് സ്വീകരിക്കുന്നത്. സർവകലാശാലയിൽ കാവിവൽക്കരണത്തിന് കൂട്ടുനിൽക്കുന്നു. പിഎംശ്രീ പദ്ധതിയുമായി മുന്നോട്ടുപോവുകയാണ്. ബിജെപി നയം നടപ്പാക്കാൻ പ്രയാസമില്ല എന്നതാണ് യുഡിഎഫ് തെളിയിച്ചുകൊണ്ടിരിക്കുന്നതെന്നും പിണറായി പറഞ്ഞു.









0 comments