ലഹരി ശൃംഖല തകർത്ത് യുഎഇ

ദുബായ് : യുഎഇയിലേക്ക് രണ്ടുലക്ഷം ക്യാപ്റ്റഗൺ ഗുളികകളും 30 കിലോയിലധികം ലഹരിമരുന്നുകളും കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി. യുഎഇയിലെയും ഇറാഖിലെയും സുരക്ഷാ ഏജൻസികളുമായി സഹകരിച്ച് നടത്തിയ നീക്കത്തിലൂടെ രാജ്യാന്തര ലഹരിമരുന്ന് കടത്ത് ശൃംഖലയും തകർത്തു. ഗൾഫ്, അറബ്, ആഫ്രിക്കൻ, ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള 20 പേരാണ് ശൃംഖലയിൽ ഉൾപ്പെട്ടിരുന്നത്.
റാസൽഖൈമയിലെ അതിർത്തി മേഖല വഴി ലഹരിമരുന്ന് കടത്താനുള്ള നീക്കത്തെക്കുറിച്ച് യുഎഇ-–ഇറാഖ് സുരക്ഷാ ഏജൻസികൾക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംയുക്ത നീക്കം ആരംഭിച്ചത്. കടത്തുശ്രമത്തിനിടെ ചിലർ പിടിയിലായി. തുടർന്ന് ദുബായ്, ഷാർജ, റാസൽഖൈമ, അജ്മാൻ എന്നിവിടങ്ങളിൽ നടത്തിയ പ്രത്യേക പരിശോധനകളിൽ മറ്റുള്ളവരെയും അറസ്റ്റ് ചെയ-്‌തു. ക്യാപ്റ്റഗൺ ഗുളികകൾക്ക് പുറമെ കൊക്കെയ്ൻ, ക്രിസ്റ്റൽ മെത്ത്, കഞ്ചാവ്, ഹാഷിഷ്, സിന്തറ്റിക് കന്നാബിനോയിഡുകൾ തുടങ്ങിയ ലഹരിവസ-്‌തുക്കളും പിടിച്ചെടുത്തു.








0 comments