ad
Deshabhimani

ഇന്ത്യൻ സ്കൂൾ തുംറൈത്ത് വാർഷികാഘോഷം സമാപിച്ചു

Tumraith Indian School
വെബ് ഡെസ്ക്

Published on Feb 17, 2026, 04:16 PM | 2 min read

സലാല: ഇന്ത്യൻ സ്കൂൾ തുംറൈത്തിൻ്റെ 15-ാം വാർഷികാഘോഷം വൈവിധ്യമാർന്ന കലാപരിപാടികളോടെ വാലി ഓഫീസ് ഓഡിറ്റോറിയത്തിൽ സമാപിച്ചു. ചടങ്ങിൽ തുംറൈറ്റ് ഡെപ്യൂട്ടി വാലി ഷെയ്ഖ് ഹൈത്തം സാലം ഗരീബി മുഖ്യാതിഥിയായിരുന്നു. ഒമാനിലെ ഇന്ത്യൻ സ്കൂൾ ബോർഡ് സീനിയർ പ്രിൻസിപ്പലും എഡ്യൂക്കേഷൻ അഡ്വൈസറുമായ എം പി വിനോഭ, ദോഫാർ പ്രൈവറ്റ് സ്കൂൾ വിഭാഗം ഡയറക്ടർ ഡോ. അബ്ദുള്ള മുഹമ്മദ് സയ്യിദ് ഖവാസ്, തുംറൈറ്റ് സ്റ്റേറ്റ് മുനിസിപ്പൽ കൗൺസിൽ അംഗം മഹർ സയ്യിദ് മുഹമ്മദ് മാഹിൻ മസൻ അൽ കത്തീരി, ഒമാൻ വിദ്യാഭ്യാസ മന്ത്രാലയത്തിലെ പ്രോജക്ട്സ് ആൻഡ് സർവീസ് ഡിപ്പാർട്ട്മെന്റ് മേധാവി അഹമ്മദ് സാലം തബൂക്ക്, സ്കൂൾ ബോർഡ് ഓഫ് ഡയറക്ടർ അംഗം പി പി നിധീഷ് കുമാർ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു.


സ്കൂളിന്റെ 15 വർഷത്തെ ചരിത്രം ഉൾക്കൊള്ളുന്ന ‘റിഫ്ലക്ഷൻ’ വീഡിയോ പ്രദർശനം നടന്നു.ഹെഡ്മിസ്ട്രസ് രേഖ പ്രശാന്ത് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. കെ ജി ഡാൻസ്, ഭംഗ്ര, വുമൺ എംപവർമെന്റ് ഡാൻസ്, തീം ഡാൻസ്, നാടകം തുടങ്ങിയ വിദ്യാർത്ഥികളുടെ കലാ പ്രകടനങ്ങൾ അരങ്ങേറി. നൃത്തത്തിലൂടെ പ്രശസ്ത ചിത്രകാരൻ രാജ രാവിവർമ്മക്ക് കുട്ടികൾ ആദരവ് അർപ്പിച്ചു. വിവിധ മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾക്ക് അക്കാദമിക് എക്സലൻസ് അവാർഡുകളും സി സി എ പുരസ്കാരങ്ങളും വിതരണം ചെയ്തു.


സ്കൂൾ മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ 15 വർഷത്തെ സേവനം പൂർത്തിയാക്കിയ റസ്സൽ മുഹമ്മദ്, ഡോ പ്രവീൺ ഹട്ടി, സ്കൂളിന്റെ പ്രാരംഭ ഘട്ടത്തിൽ നിർണ്ണായക പങ്ക് വഹിച്ച ഹുസൈൻ കാച്ചിലോടി, അബ്ദുൽ സലാം, അബൂബക്കർ കോയ എന്നിവരെ ചടങ്ങിൽ ആദരിച്ചു. കൂടാതെ ഇന്ത്യൻ എംബസ്സി കോൺസുലാർ ഏജന്റ് ഡോ കെ സനാതനൻ, ഇന്ത്യൻ സോഷൽ ക്ലബ് പ്രസിഡൻ്റ് ഡോ രാഖേഷ് കുമാർ ത്സാ, പത്രപവർത്തകൻ കെ എ സലാഹുദ്ദീൻ എന്നിവരെയും അനുമോദിച്ചു.


പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ അദ്വിക രാജേഷിനെയും ആദരിച്ചു. മുൻ പ്രിൻസിപ്പൽ എസ് കെ തിവാരി, ഹെഡ്മിസ്ട്രസ് രേഖ പ്രശാന്ത്, അധ്യാപകർ, ഓഫീസ് ജീവനക്കാർ എന്നിവരെയും ചടങ്ങിൽ അനുമോദിച്ചു. വാർഷികാഘോഷത്തിന്റെ ഭാഗമായി സലാലയിൽ നിന്നുള്ള വിവിധ നൃത്തസംഘങ്ങൾ അവതരിപ്പിച്ച കലാപ്രകടനങ്ങളും ശ്രദ്ധേയമായി. സ്കൂൾ മാനേജ്‌മന്റ് കമ്മിറ്റിയംഗങ്ങളായ ബിനു പിള്ള, ഷജീർ ഖാൻ, പ്രസാദ് സി വിജയൻ, രാജേഷ് പാട്ടൊന എന്നിവരും രക്ഷിതാക്കളും അധ്യാപികരും പരിപാടികൾ നിയന്ത്രിച്ചു. ഡോ. പ്രവീൺ ഹട്ടി നന്ദി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home