സൗദിയിലേക്കുള്ള ഇൻഡിഗോ വിമാന സർവീസുകൾ വീണ്ടും റദ്ദാക്കി

റിയാദ്: സൗദി അറേബ്യയിലേക്കുള്ള ഇൻഡിഗോ വിമാന സർവീസുകൾ പുനരാരംഭിക്കുന്നത് വൈകുമെന്ന് കമ്പനി അറിയിച്ചു. റിയാദ്, ദമാം എന്നിവടങ്ങളിലേക്കുള്ള വിമാന സർവീസുകൾ നവംബർ 30 വരെയും, മദീന, ജിദ്ദ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ നവംബർ 21 വരെയും റദ്ദാക്കിയതായി പുതിയ അറിയിപ്പിൽ വ്യക്തമാക്കുന്നു. സൗദിയുടെ വിവിധ പ്രദേശങ്ങളിലും, റിയാദ് വിമാനത്താവളത്തിന് സമീപത്തും ഹൂതികൾ വ്യോമാക്രമണം തുടരുന്ന സാഹചര്യത്തിൽ യാത്രക്കാരുടെ സുരക്ഷ പരിഗണിച്ചാണ് ഈ നടപടിയെന്ന് ഇൻഡിഗോ എയർലൈൻ അറിയിച്ചു.








0 comments