Deshabhimani

ബസ് ഫ്ലൈഓവറിന്റെ മതിലിലേയ്ക്ക് ഇടിച്ചുകയറി; മൂന്ന് മരണം, നിരവധി പേർക്ക് പരിക്ക്

Bus Accident

Photo: NDTV

വെബ് ഡെസ്ക്

Published on Nov 11, 2026, 03:12 PM | 1 min read

ചണ്ഡീ​​ഗഡ്: പഞ്ചാബിലെ സംഗ്രൂർ ജില്ലയിൽ ബസ് ഫ്ലൈഓവറിന്റെ മതിലിലിടിച്ചുണ്ടായ അപകടത്തിൽ മൂന്നുപേർക്ക് ദാരുണാന്ത്യം. 24 ഓളം പേർക്ക് സാരമായി പരിക്കേറ്റു. ചണ്ഡീഗഡിലേക്ക് യാത്രക്കാരുമായി പോവുകയായിരുന്ന പെപ്സു റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ (PRTC) ബസാണ് ബുധൻ പുലർച്ചെ 4.30 ഓടെ അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻഭാ​ഗം പൂർണമായും തകർന്നു. വാഹനത്തിൽ കുടുങ്ങിയവരെ നാട്ടുകാരും പൊലീസും ചേർന്നാണ് പുറത്തെത്തിച്ചത്. പരിക്കേറ്റവരിൽ ​ചിലരുടെ നില ​ഗുരുതരമെന്നാണ് ലഭിക്കുന്ന വിവരം. ഇവരെ പട്യാലയിലെ രജീന്ദ്ര ആശുപത്രിയിലേക്ക് മാറ്റി.


അപകടസമയത്ത് കാലാവസ്ഥ തെളിഞ്ഞതായിരുന്നുവെന്നും പ്രദേശത്ത് മൂടൽമഞ്ഞുണ്ടായിരുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി. അമിതവേ​ഗതയും വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതുമാണ് അപകടത്തിനു കാരണമായതെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. സംഭവത്തിൽ അന്വേഷണം പുരോ​ഗമിക്കുകയാണ്. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി മാറ്റി.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home