Deshabhimani

കശ്മീരിൽ സിആർപിഎഫ് ക്യാമ്പിനുനേരെ ഭീകരാക്രമണം; സൈനികർക്ക് പരിക്ക്

jammu kashmir attack
വെബ് ഡെസ്ക്

Published on Nov 11, 2026, 03:09 PM | 1 min read

ശ്രീന​ഗർ : ജമ്മു കശ്മീരിൽ ഭീകരാക്രമണം. കുൽഗാം ജില്ലയിൽ സിആർപിഎഫ് ക്യാമ്പിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ മൂന്ന് സൈനികർക്ക് പരിക്കേറ്റു. കുൽഗാം ജില്ലയിലെ മിർ ബസാറിന് സമീപമുള്ള അഖ്‌റാനിലെ ക്യാമ്പിന് നേരെയാണ് ആക്രമണമുണ്ടായത്. ക്യാമ്പിലേക്ക് വെടിയുതിർക്കുകയായിരുന്നുവെന്നാണ് വിവരം. പരിക്കേറ്റ സൈനികരെ ആശുപത്രിയിലേക്ക് മാറ്റി.


ആക്രമണത്തിന് പിന്നാലെ സുരക്ഷാസേന പ്രദേശം വളഞ്ഞു. കൂടുതൽ സൈനികർ സ്ഥലത്തെത്തി. വനമേഖലയിലാണ് ക്യാമ്പ് സ്ഥിതി ചെയ്യുന്നത്. അക്രമികളെ കണ്ടെത്തുന്നതിനായി വ്യാപകമായ തെരച്ചിൽ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. ആക്രമണത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home