അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ച് ദാർസൈറ്റ് ഇന്ത്യൻ സ്‌കൂൾ

മസ്‌കത്ത് : വിദ്യാർഥികൾക്ക് മികച്ച പഠനാന്തരീക്ഷവും കായിക പരിശീലനത്തിന് ആധുനിക സൗകര്യങ്ങളും ഒരുക്കുന്നതിന്റെ ഭാഗമായി അടിസ്ഥാന സൗകര്യ വികസനത്തിൽ മുന്നേറ്റവുമായി ഇന്ത്യൻ സ-്‌കൂൾ ദാർസൈറ്റ്. കഴിഞ്ഞ ഏതാനും വർഷങ്ങളായി സ-്‌കൂൾ മാനേജ്മെന്റ് കമ്മിറ്റി കാമ്പസിൽ വിപുലമായ നവീകരണ പ്രവർത്തനങ്ങളാണ് നടപ്പാക്കിവരുന്നതെന്ന് അധികൃതർ അറിയിച്ചു. എല്ലാ ക്ലാസ് മുറികളും ഡിജിറ്റൽ സ-്‌മാർട്ട് ബോർഡുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങളോടെ സ്മാർട്ട് ക്ലാസ് മുറികളാക്കി മാറ്റിയിട്ടുണ്ട്. ബാസ്‌ക്കറ്റ്‌ബോൾ, വോളിബോൾ, ബാഡ്മിന്റൺ തുടങ്ങിയ കായിക ഇനങ്ങൾക്കായി ആധുനിക മൾട്ടിപർപ്പസ് സിന്തറ്റിക് ഫ്ലോറിങ് കോർട്ടും സജ്ജീകരിച്ചിട്ടുണ്ട്.
സ-്‌കൂൾ കായികമൈതാനം ഒമ്പതിന് ഇന്ത്യൻ അംബാസഡർ ഉദ്ഘാടനംചെയ്യും. അത്‌ലറ്റിക-്‌സ് ഇനങ്ങൾക്കു പുറമേ ഫുട്ബോൾ, ക്രിക്കറ്റ് തുടങ്ങിയ കായിക മത്സരങ്ങളും പരിശീലനങ്ങളും നടത്താൻ കഴിയുന്ന രീതിയിലാണ് മൈതാനം ഒരുക്കിയിരിക്കുന്നത്. നാന്നൂറിലധികം പേർക്ക് ഇരിക്കാവുന്ന ഗാലറിയും മൈതാനത്തിന്റെ ഭാഗമായി സജ്ജീകരിച്ചിട്ടുണ്ട്. മസ്‌കത്തിൽ പ്രവർത്തിക്കുന്ന പ്രമുഖ ഇന്ത്യൻ കമ്മ്യൂണിറ്റി സ-്‌കൂളുകളിലൊന്നാണ് ഇന്ത്യൻ സ-്‌കൂൾ ദാർസൈറ്റ്. നിലവിൽ മൂവായിരത്തിലധികം വിദ്യാർഥികൾ ഇവിടെ പഠിക്കുന്നുണ്ട്. ഒന്നുമുതൽ അഞ്ചുവരെ ക്ലാസുകൾ ഉച്ചകഴിഞ്ഞുള്ള ഷിഫ്റ്റിലും പ്രവർത്തിക്കുന്നു.
എം എ ഉണ്ണികൃഷ-്‌ണനാണ് സ-്‌കൂൾ ഇൻഫ്രാസ്ട്രക്ചർ ഹെഡ്. ഷാലിമാർ മൊയ്‌ദീൻ പ്രസിഡന്റ്, പി പി നിഷാന്ത് വൈസ് പ്രസിഡന്റ്, ഷബീർ ഷംസുദീൻ കൺവീനർ, അഷ്‌റഫ് വി ട്രഷ്റർ എന്നീ നിലയിലും പ്രവർത്തിക്കുന്നു. ഷാജി കണിയാരത്തിൽ, സ-്‌മൃതി ധനൂപ്, റുക്‌സാന സാദിക്ക്, ഷമീം ബഷീർ, ഇർഫാൻ കണിയാരത്തിൽ, ആശിഷ് രാസ-്‌തോഗി എന്നിവരാണ് കമ്മിറ്റിയംഗങ്ങൾ. ഡോ. ശ്രീനിവാസൻ സ-്‌കൂൾ പ്രിൻസിപ്പൽ.
Caption: ഇന്ത്യൻ സ്‌കൂൾ ദാർസൈത്ത് ഗ്രൗണ്ട്








0 comments