ചാലക്കുടിപുഴയിലെ മത്സ്യസമ്പത്ത് ദരിദ്രമാകുന്നു

ചാലക്കുടി: ചാലക്കുടിപുഴയിലെ മത്സ്യസമ്പത്ത് ദരിദ്രമാകുന്നു. ഒരുകാലത്ത് വിവിധയിനം മത്സ്യങ്ങളാല്‍ സമ്പന്നമായിരുന്ന ചാലക്കുടിപുഴയിലാണ് മത്സ്യസമ്പത്ത് കുറയുന്നത്. ഇതോടെ മത്സ്യബന്ധനത്തിലൂടെ ഉപജീവനം നടത്തുന്ന മത്സ്യതൊഴിലാളികള്‍ ദുരിതത്തിലാവുകയാണ്. പുഴയിലേക്ക് ഒഴുകിയെത്തുന്ന കീടനാശിനിയടക്കമുള്ള മാലിന്യങ്ങളാണ് മത്സ്യസമ്പത്തിന്റെ നാശത്തിന് കാരണമാകുന്നത്. 1970കളില്‍ പ്രതിദിനം ആയിരം കിലോയോളം മത്സ്യ ചാലക്കുടിപുഴയില്‍ നിന്നും ലഭിച്ചിരുന്നു.
എന്നാല്‍ ഇപ്പോഴത് പകുതിയില്‍ താഴെയായി കുറഞ്ഞു. 98ഇനം മത്സ്യങ്ങളാല്‍ സമ്പന്നമായിരുന്നു ഒരുകാലത്ത് ചാലക്കുടിപുഴ. 1994-97കാലഘട്ടത്തില്‍ ചാലക്കുടിപുഴയില്‍ അഞ്ച് ഇനം പുതിയ മത്സ്യങ്ങളെ കണ്ടെത്തിയിരുന്നു. പുഴയോരങ്ങളിലെ കണ്ടല്‍കാടുകള്‍, പുഴയിലെ ശുദ്ധമായ വെള്ളം എന്നിവയൊക്കെയാണ് പുഴയിലെ മത്സ്യസമ്പത്തിന് കാരണമായി പറയുന്നത്. എന്നാല്‍ പുഴയിലേക്ക് അനിയന്ത്രിതമായി ഒഴുകിയെത്തിയ മാലിന്യങ്ങള്‍ മത്സ്യസമ്പത്ത് കുറയാന്‍ കാരണമായി. തേയില തോട്ടങ്ങളിലടിക്കുന്ന കീടനാശനികളടക്കം ചാലക്കുടിപുഴയിലേക്കാണ് നേരിട്ടെത്തുന്നത്. കൂടാതെ വളപ്രയോഗത്തില്‍ നിന്നുള്ള രാസമാലിന്യങ്ങളഉം ഒഴുകിയെത്തുന്നുണ്ട്. ഇതിനി പുറമെ കാലാവസ്ഥയിലുണ്ടായ മാറ്റങ്ങളും മത്സ്യസമ്പത്ത് കുറയുന്നതിന് കാരണമായി മാറി. ചാലക്കുടിപുഴയില്‍ കണ്ടെത്തിയ 98ഇനത്തില്‍ 18ഇനം വംശമറ്റുപോയി. 27ഇനങ്ങളാണ് ഭക്ഷ്യയോഗ്യമായുള്ളത്.
പത്തെണ്ണം അലങ്കാരമത്സ്യ ഇനത്തില്‍പെട്ടതാണ്. 44ഇനങ്ങള്‍ സമുദ്രനിരപ്പില്‍ നിന്നും 75മീറ്റര്‍ മുകളിലാണ് കാണപ്പെടുന്നത്. 12ഇനം ദേശാടന മത്സ്യങ്ങളാണ്. കണമ്പ്, കരിമീന്‍, ചെമ്പല്ലി, വറ്റ, വാള എന്നി നാടന്‍ ഇനങ്ങള്‍ ചാലക്കുടിപുഴയില്‍ സുലഭമായിരുന്നു. പരമ്പരാഗത മത്സ്യതൊഴിലാളികളായ കണ്ടാളി, പെരുവല, അടക്കംകൊല്ലി എന്നിവരാണ് ഒരുകാലത്ത് ചാലക്കുടിപുഴയില്‍ സജീവമായി മസത്സ്യബന്ധനം നടത്തിയിരുന്നത്. കണ്ടാളി വല ഉപയോഗിക്കുന്ന കണ്ടാളികള്‍ രാത്രികാലങ്ങളിലാണ് മത്സ്യബന്ധനം നടത്തുക. പുഴയോരങ്ങളും കണ്ടല്‍കാടുകളും നശിപ്പിച്ചുകൊണ്ടുള്ള നിര്‍മ്മാണ പ്രവര്‍ത്തികളും കീടനാശിനിയടക്കമുള്ളവ പുഴയിലേക്ക് ഒഴുക്കിവിടുന്നതും നിയന്ത്രിച്ചില്ലെങ്കിലും ചാലക്കുടിപുഴയിലെ മത്സ്യസമ്പത്ത് അന്യംനിന്ന് പോകും.(








0 comments