ജനുവരിയിൽ നിരക്ക് വർധിപ്പിക്കും; ഓട്ടോ-ടാക്സി പണിമുടക്ക് പിൻവലിച്ചു

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ഓട്ടോ–ടാക്‌സി ആൻഡ് ലൈറ്റ് മോട്ടോർ സംയുക്ത സമരസമിതി പ്രഖ്യാപിച്ച സമരം ഉപാധികളോടെ പിൻവലിച്ചു. ഗതാഗതമന്ത്രി സി പി ജോണുമായി നടത്തിയ ചർച്ചയിലാണ് പണിമുടക്ക് പിൻവലിക്കാൻ തീരുമാനമായത്. മുന്നോട്ടുവെച്ച എല്ലാ ആവശ്യങ്ങളും പരിഗണിക്കാമെന്നും ജനുവരി 1 മുതൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരുമെന്നും മന്ത്രി ഉറപ്പു നൽകി. വിഷയം പഠിക്കാൻ ഒരു കമീഷനെ നിയോഗിക്കുമെന്നും മന്ത്രി സി പി ജോൺ പറഞ്ഞു. ബുധനാഴ്‌ച അർധരാത്രി 12 മുതൽ വ്യാഴാഴ്‌ച രാത്രി 12 വരെയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്.
എട്ട് ലക്ഷത്തിലധികം തൊഴിലാളികളുടെ ഉപജീവനം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സിഐടിയു, എഐടിയുസി, എച്ച്എംഎസ്, കെടിയുസി തുടങ്ങിയവയുടെ നേതൃത്വത്തിലാണ് സമരം. മിനിമം ചാർജ് ഒന്നര കിലോമീറ്ററിന് 50 രൂപയായും തുടർന്നുള്ള കിലോമീറ്ററിന് 20 രൂപയായും ഉയർത്തണമെന്നുമായിരുന്നു പ്രധാന ആവശ്യം.








0 comments