Deshabhimani

ക്വാൽകോമിലും കൂട്ടപ്പിരിച്ചുവിടൽ; ഇന്ത്യയിൽ 1000 പേര്‍ പുറത്താവും

Qualcomm
വെബ് ഡെസ്ക്

Published on Nov 11, 2026, 03:11 PM | 1 min read

ഹൈദരബാദ്:പ്രമുഖ ആഗോള ചിപ് നിര്‍മാണ കമ്പനിയായ ക്വാൽകോം ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നു. രാജ്യത്ത് ബെംഗളൂരു, ഹൈദരാബാദ്, ഡൽഹി,ചെന്നൈ എന്നിവിടങ്ങളിലായി വിവിധ കേന്ദ്രങ്ങളിൽ ഇരുപതിനായിരത്തോളം ജീവനക്കാരാണ് കമ്പനിക്കുള്ളത്. ഇവയിൽ ആയിരത്തോളം പേരെയാണ് ആദ്യം ഘട്ടം കുറയ്ക്കുന്നത്. പലര്‍ക്കും ഇത് സംബന്ധിച്ച മുന്നറിയിപ്പ് ലഭിച്ചു കഴിഞ്ഞു.


ആഗോളതലത്തിൽ കമ്പനിക്ക് 52000 ജീവനക്കാരുണ്ട്. ഇതിൽ ഏകദേശം ഏഴ് ശതമാനം പേരെയാണ് കമ്പനി ഒഴിവാക്കുന്നത്. ഇതിന്റെ അടുത്ത ഘട്ടം 2027 ജനുവരിയിൽ ഉണ്ടാകുമെന്നും പറയുന്നു. സീനിയർ എൻജിനീയർമാർ മുതൽ അടുത്തിടെ ജോലിയിൽ പ്രവേശിച്ചവർ വരെ പിരിച്ചുവിടുന്നവരിൽ ഉൾപ്പെടുന്നു.


സ്മാർട്ട്‌ഫോൺ ചിപ്പ് മേഖലയിലുണ്ടായ തിരിച്ചടിയാണ് ക്വാൽകോമിനെ പ്രധാനമായും ബാധിച്ചിരിക്കുന്നത്. കഴിഞ്ഞ പാദത്തിൽ ഹാൻഡ്സെറ്റ് വരുമാനത്തിൽ 25 ശതമാനത്തിന്റെ ഇടിവാണ് കമ്പനി രേഖപ്പെടുത്തിയത്. ആപ്പിൾ ഉൽപന്നങ്ങളിൽ നിന്നുള്ള വരുമാനവും പ്രതീക്ഷിച്ചതിലും വേഗത്തിൽ കുറയുമെന്നാണ് അനുമാനം. സ്മാർട്ട്‌ഫോൺ മേഖലയിലെ ഇടിവ് നികത്താൻ എ.ഐ, ഡാറ്റാ സെന്ററുകൾ, കണക്റ്റഡ് ഡിവൈസുകൾ തുടങ്ങിയ പുതിയ മേഖലകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കമ്പനിയുടെ തീരുമാനം.


ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ വൻ തുക നിക്ഷേപിക്കുന്നതിന്റെ ഭാഗമായി പല പ്രമുഖ ടെക് കമ്പനികളും ചെലവുചുരുക്കലിന്റെ പാതയിലാണ്. Layoffs.fyi കണക്കുകൾ പ്രകാരം ഈ വർഷം ഇതുവരെ 350-ഓളം കമ്പനികളിലായി 1.42 ലക്ഷത്തിലധികം ടെക് ജീവനക്കാർക്ക് ജോലി നഷ്ടപ്പെട്ടിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home