ജാഗ്രതാ നിർദേശവുമായി ബഹ്റൈൻ

മനാമ : സംഘർഷ അന്തരീക്ഷം നിലനിൽക്കുന്ന രാജ്യങ്ങളിൽ താമസിക്കുന്ന ബഹ്റൈൻ പൗരന്മാർക്ക് ജാഗ്രതാ നിർദേശവുമായി വിദേശമന്ത്രാലയം. സ്വന്തം സുരക്ഷയും ഭദ്രതയും ഉറപ്പാ ക്കാനായി അതീവ ജാഗ്രത പാലിക്കണമെന്ന് മന്ത്രാലയം അറിയിച്ചു. അടിയന്തര സാഹചര്യങ്ങളിൽ +97317227555 എന്ന 24 മണിക്കൂർ ഹോട്ട്ലൈൻ വഴി മന്ത്രാലയത്തിൻ്റെ ഓപ്പറേഷൻസ് ആൻഡ് ഫോളോ അപ് സെന്ററുമായി ബന്ധപ്പെടണമെന്നും അധിക തർ അറിയിച്ചു. നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഇറാൻ, ഇസ്രയേൽ എന്നീ രാജ്യ ങ്ങളിലേക്കുള്ള ബഹ്റൈൻ പൗരന്മാരുടെ യാത്രകൾ മാറ്റിവയ്ക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.









0 comments