ad
Deshabhimani

സലാലയിൽ വാഹനാപകടം: കണ്ണൂർ സ്വദേശിനി മരിച്ചു; 2 പേർക്ക്‌ പരിക്ക്‌

accidnet slah.png
വെബ് ഡെസ്ക്

Published on Jul 20, 2026, 03:29 PM | 1 min read

സലാല: സലാലയിൽ മലയാളികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട്‌ കണ്ണൂർ സ്വദേശിനി മരിച്ചു. രണ്ടുപേർക്ക്‌ പരിക്ക്‌. താഴെ ചൊവ്വ തിലാനൂർ സ്വദേശിനി ഫാത്തിമത്തുൽ ഷഹാന (24) ആണ്‌ മരിച്ചത്‌. ഭർത്താവ് ഷാനിദും സുഹൃത്ത് അനസും ഗുരുതര പരിക്കുകളോടെ സലാല സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ ചികിത്സയിലാണ്.


ഖരീഫ് സീസൺ ആസ്വദിച്ചശേഷം സലാലയിൽനിന്ന്‌ മസ്‌കത്തിലേക്ക് മടങ്ങുകയായിരുന്ന ഇവർ സഞ്ചരിച്ച വാഹനം ഹൈമയ്‌ക്ക്‌ സമീപമുള്ള മക്ഷനിലാണ്‌ അപകടത്തിൽപ്പെട്ടത്‌. ഫാത്തിമത്തുൽ ഷഹാന സംഭവസ്ഥലത്തുവച്ചുതന്നെ മരണപ്പെടുകയായിരുന്നു. പരിക്കേറ്റവർക്ക് ആവശ്യമായ വിദഗ്ധ ചികിത്സ ലഭ്യമാക്കിവരികയാണ്. അപകടവാർത്തയറിഞ്ഞ ഉടൻ നാട്ടിലുള്ള ബന്ധുക്കളും സുഹൃത്തുക്കളും സലാലയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home