ad
Deshabhimani

റാന്നി സ്വദേശിനിയായ നഴ്‌സ് ജിസാനിൽ അന്തരിച്ചു

sherly.jpg
വെബ് ഡെസ്ക്

Published on Mar 22, 2026, 10:07 PM | 1 min read

ജിസാൻ: അബൂഅരീഷ് സൗദി ആംഡ് ഫോഴ്‌സ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന നഴ്‌സ് മരിച്ചു. പത്തനംതിട്ട റാന്നി നെല്ലിക്കാമൺ കുറിച്ചിപ്പത്തലിൽ വീട്ടിൽ ഷെർളി ഡേവിഡ്‌ ജേക്കബ് (34) ആണ് മരിച്ചത്.


അബൂഅരീഷ് സൗദി ആംഡ് ഫോഴ്‌സ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സായിരുന്ന ഷെർളി, ശ്വാസകോശരോഗം ഗുരുതരമായതിനെത്തുടർന്ന് മാർച്ച് അഞ്ചു മുതൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഞായറാഴ്ച രാവിലെ ഹൃദയാഘാതമുണ്ടാകുകയും ആരോഗ്യനില കൂടുതൽ വഷളാകുകയും ചെയ്തു. വൈകിട്ട് നാലു മണിയോടെ അന്ത്യം. അബഹ അൽഹയാത്ത് ആശുപത്രിയിൽ നഴ്‌സായ സഹോദരി ഷൈനി ഡേവിഡ് ആശുപത്രിയിൽ ഷെർലിക്കൊപ്പമുണ്ടായിരുന്നു.


എട്ട് വർഷത്തിലധികമായി ജിസാനിൽ ജോലിചെയ്യുകയായിരുന്നു. അച്ഛൻ: ഡേവിഡ് ജേക്കബ്. അമ്മ: ശാന്തമ്മ. ഭർത്താവ്: ജോബിൻ. അബൂഅരീഷ് ഡിഫൻസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്കയക്കാനുള്ള നിയമനടപടികൾ ആരംഭിച്ചതായി സഹോദരി പറഞ്ഞു. ജിസാനിലെ വിവിധ പ്രവാസി സംഘടനകൾ ഷെർളിയുടെ വിയോഗത്തിൽ അനുശോചിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home