അബുദാബിയിൽ വാഹനാപകടം; മൂന്ന് കുട്ടികളുൾപ്പെടെ നാലു മലയാളികൾക്ക് ദാരുണാന്ത്യം

അബുദാബി: അബുദാബിലുണ്ടായ വാഹനാപകടത്തിൽ മൂന്നു കുട്ടികളുൾപ്പെടെ നാലു മലയാളികൾ മരിച്ചു. അബുദാബി- ദുബായ് റോഡില്‍ ഷഹാമയ്ക്ക് സമീപമുണ്ടായ അപകടത്തില്‍ ദുബായില്‍ താമസിക്കുന്ന വടകര കുന്നുമ്മക്കര സ്വദേശി അബ്ദുല്‍ ലത്തീഫിന്റെ മൂന്ന് മക്കളും വീട്ടുജോലിക്കാരിയുമാണ് മരിച്ചത്. അഷസ് (14), അമ്മാര്‍ (12), അയാഷ് (5) എന്നിവരും മലപ്പുറം ചമ്രവട്ടം സ്വദേശിനി ബുഷറയുമാണ് മരിച്ചവര്‍.
ലിവ ഫെസ്റ്റിവലില്‍ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ അബ്ദുല്‍ ലത്തീഫും ഭാര്യ റുക്‌സാനയും അബുദാബി ഷെയ്ഖ് ശഖ്ബൂത്ത് മെഡിക്കല്‍ സിറ്റിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.










0 comments