ട്രാഫിക് പിഴ കിഴിവ് തട്ടിപ്പ്: ജാഗ്രതവേണം; മുന്നറിയിപ്പുമായി ഒമാൻ പൊലീസ്

മസ്കത്ത് : ട്രാഫിക് പിഴകളിൽ 50 ശതമാനംവരെ കിഴിവ് വാഗ്ദാനം ചെയ്ത് വ്യാജ വെബ്‌സൈറ്റുകൾ വഴി പ്രചരിക്കുന്ന തെറ്റിദ്ധരിപ്പിക്കുന്ന സന്ദേശങ്ങൾക്കെതിരെ മുന്നറിയിപ്പുമായി റോയൽ ഒമാൻ പൊലീസ്. വ്യക്തികളെ കബളിപ്പിക്കാനും വ്യക്തിഗത വിവരങ്ങൾ തട്ടിയെടുക്കാനുമാണ് ശ്രമം. സംശയാസ്പദമായ ലിങ്കിൽ ക്ലിക്കുചെയ്യുന്നത് ഒഴിവാക്കണം. സ്ഥിരീകരിക്കാത്ത ഉറവിടത്തിൽനിന്നുള്ള വിവരം അവഗണിക്കണം. ഒൗദ്യോഗിക സംവിധാനങ്ങൾ വഴി വാർത്തകൾ പരിശോധിക്കണം. ഇത്തരം തട്ടിപ്പുകൾ ഉടൻ റിപ്പോർട്ട് ചെയ്യണമെന്നും അതോറിറ്റി അറിയിച്ചു. പിഴ അടച്ചില്ലെന്നും നിയമനടപടി ഒഴിവാക്കാൻ 12 മണിക്കൂറിൽ പണം നൽകണമെന്നും ആവശ്യപ്പെട്ടുള്ള തട്ടിപ്പിനെക്കുറിച്ച് കഴിഞ്ഞ ദിവസങ്ങളിൽ പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നു.









0 comments