"കൈകോർത്ത് നമ്മൾ 50 വർഷം ആഘോഷിക്കുന്നു’ ; വനിതാദിന പ്രമേയം പ്രഖ്യാപിച്ച് യുഎഇ

എഐ പ്രതീകാത്മകചിത്രം
ഷാർജ : ഈ വർഷത്തെ വനിതാദിനാഘോഷത്തിന്റെ പ്രമേയം പ്രഖ്യാപിച്ച് യുഎഇ. "കൈകോർത്ത് നമ്മൾ 50 വർഷം ആഘോഷിക്കുന്നു’ എന്നതാണ് പുതിയ പ്രമേയം. ജനറൽ വനിത യൂണിയൻ ചെയർവുമണും സുപ്രീം കൗൺസിൽ ഫോർ മദർഹുഡ് ആൻഡ് ചൈൽഡ് ഹുഡ് പ്രസിഡന്റുമായ "രാഷ്ട്ര മാതാവ്’ ഫാത്തിമ ബിൻത് മുബാറക്കിന്റെ നിർദേശപ്രകാരമാണ് പുതിയ പ്രമേയം അംഗീകരിച്ചത്.
1975ൽ ജനറൽ വനിത യൂണിയൻ സ്ഥാപിതമായതിന്റെ 50–-ാം വാർഷികത്തോടനുബന്ധിച്ചാണ് എല്ലാവർഷവും ആഗസ്‌ത് 28ന് വനിതാദിനാചരണം നടക്കുന്നത്. സ്ത്രീകളുടെ തുടർച്ചയായ നേട്ടങ്ങളുടെയും സമൂഹ പങ്കാളിത്തത്തിന്റെയും ദേശീയ ആഘോഷത്തെയാണ് പ്രമേയം പ്രതിഫലിപ്പിക്കുന്നത്.
സ്ത്രീകളെ ശാക്തീകരിക്കുന്നതിലൂടെ രാഷ്ട്രത്തെ ശാക്തീകരിക്കുകയാണ്. സ്ത്രീകളുടെ കഴിവുകളെ പോഷിപ്പിക്കുന്നത് സുസ്ഥിര വികസനത്തിനും ദേശീയ പുരോഗതിയ്ക്കും കാരണമാകും. സ്ത്രീകളുടെ നേട്ടങ്ങളിൽ അഭിമാനിക്കാനും പുരുഷന്മാരുമായി കൈകോർത്ത് പ്രവർത്തിക്കാനുമുള്ള ദേശീയ അവസരമാണ് എമിറാത്തി വനിതാദിനം ലക്ഷ്യംവയ്ക്കുന്നതെന്നും ജനറൽ വനിതാ യൂണിയൻ പ്രതിനിധികൾ പറഞ്ഞു.









0 comments