സിവിൽ ഐഡിയിലെ വിലാസം സഹേലിൽ മാറ്റാം

കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രവാസികൾക്ക് സിവിൽ ഐഡി കാർഡിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന താമസ വിലാസം ‘സഹേൽ’ ആപ് വഴി ഇനി നേരിട്ട് മാറ്റാം.
ഏകീകൃത സർക്കാർ ഇ -സർവീസ് പ്ലാറ്റ്‌ഫോമായ സഹേൽ വഴി വിലാസം പുതുക്കാനും സാധിക്കും. പുതിയ സേവനം ഞായർമുതൽ പ്രാവർത്തികമായതായും അധികൃതർ അറിയിച്ചു. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ പുറത്തിറക്കിയ ഔദ്യോഗിക വാർത്താകുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വിലാസം മാറ്റുന്നതിന് ഇതുവരെ മുൻകൂർ അപ്പോയിന്റ്മെന്റ് എടുക്കുകയും പിഎസിഐ ഓഫീസിൽ നേരിട്ട് ഹാജരാകുകയും വേണമെന്നായിരുന്നു നടപടിക്രമം. അപ്പോയിന്റ്മെന്റിനായി കാത്തിരിപ്പും മറ്റ് തടസ്സങ്ങളും പ്രവാസികൾക്ക് നിരവധി ബുദ്ധിമുട്ടുകൾ സൃഷ്‌ടിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് കൂടുതൽ സുഗമവും സുരക്ഷിതവുമായ വിലാസമാറ്റം അനുവദിക്കുന്ന ഡിജിറ്റൽ സേവനം ആരംഭിച്ചത്. ‘സഹേൽ’ ആപ്പിലെ ‘അഡ്രസ് ചെയ്ഞ്ച് ഫോർ നോൺ കുവൈത്തിസ്' എന്ന വിഭാഗത്തിലൂടെ വിലാസം ഓൺലൈനായി പുതുക്കാവുന്നതാണ്. സിവിൽ ഐഡിയിൽ വിലാസം പുതുക്കാൻ ഇനി സർക്കാർ ഓഫീസുകൾ സന്ദർശിക്കേണ്ടതില്ലെന്നും അധികൃതർ അറിയിച്ചു.










0 comments