"താങ്ക്യൂ യുഎഇ' കാമ്പയിൻ തൊഴിലിടങ്ങളിലേക്കും

ദുബായ് : യുഎഇയോടുള്ള നന്ദിയും സ്നേഹവും പങ്കുവയ്ക്കാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന "താങ്ക്യൂ യുഎഇ' ദേശീയ ക്യാമ്പയിൻ തൊഴിലിടങ്ങളിലേക്കും വ്യാപിപ്പിച്ചു. സെക്യൂരിറ്റി ഇൻഡസ്ട്രി റെഗുലേറ്ററി ഏജൻസി ദുബായ് കസ്റ്റംസിൽ ക്യാമ്പയിന്റെ ഫീൽഡ് ഘട്ടത്തിന് തുടക്കമിട്ടു. ഇതിന്റെ ഭാഗമായി ജീവനക്കാർ ആദ്യ നന്ദി സന്ദേശങ്ങൾ രേഖപ്പെടുത്തി.
യുഎഇ പൗരന്മാർ, പ്രവാസികൾ, സന്ദർശകർ എന്നിവർക്ക് രാജ്യത്തോടുള്ള നന്ദി പ്രകടിപ്പിക്കുന്ന സന്ദേശങ്ങൾ പങ്കുവയ്‌ക്കാൻ അവസരമൊരുക്കുന്നതാണ് സംരംഭം. ഇതിനകം 136 രാജ്യത്തുനിന്നുള്ളവർ അയച്ച 1.60 ലക്ഷത്തിലധികം നന്ദി സന്ദേശങ്ങൾ ക്യാമ്പയിന് ലഭിച്ചതായി എസ്‌ഐആർഎ അറിയിച്ചു. പത്തുലക്ഷം സന്ദേശങ്ങൾ സമാഹരിക്കുകയാണ് ലക്ഷ്യം. ദുബായ് കസ്റ്റംസിലെ തുടക്കത്തിനുശേഷം ദുബായിലെ സർക്കാർ, അർധസർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലേക്കും തുടർന്ന് രാജ്യവ്യാപകമായും ക്യാമ്പയിൻ വ്യാപിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.











0 comments