ad
Deshabhimani

പോരാട്ടം ആരംഭിക്കുന്നു; പ്രഭാസിന്റെ പീരിയഡ് ഡ്രാമ ചിത്രം 'ഫൗജി' 2026 ഡിസംബർ മൂന്നിന് തിയേറ്ററുകളിൽ

Fauzi

ഫൗജി സിനിമയുടെ പോസ്റ്റർ (ഇടത്) പ്രഭാസ് (വലത്)

വെബ് ഡെസ്ക്

Published on Jul 16, 2026, 01:37 PM | 1 min read

മുംബൈ : പ്രഭാസ് നായകനാകുന്ന ബിഗ് ബജറ്റ് പീരിയഡ് ആക്ഷൻ ചിത്രമായ 'ഫൗജി' യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. 2026 ഡിസംബർ 3ന് ചിത്രം ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ എത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. റിലീസ് പ്രഖ്യാപനത്തോടനുബന്ധിച്ച് ചിത്രത്തിന്റെ പുതിയ പോസ്റ്ററും പുറത്തുവിട്ടു. മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം ടി-സീരീസ് ഫിലിംസാണ് അവതരിപ്പിക്കുന്നത്.


ചോരയിൽ കുളിച്ച്, ചുറ്റും കിടക്കുന്ന മൃതദേഹങ്ങൾക്കിടയിൽ തോക്കേന്തി പാറപ്പുറത്ത് ഇരിക്കുന്ന പ്രഭാസിനെയാണ് പുതിയ പോസ്റ്ററിൽ കാണുന്നത്. 'A Battalion Who Fights Alone' (ഒറ്റയ്ക്ക് പോരാടുന്ന ഒരു സൈന്യം) എന്ന ടാഗ്‌ലൈനോടെയാണ് പോസ്റ്റർ പുറത്തിറക്കിയത്. ചിത്രത്തിന്റെ യുദ്ധ പശ്ചാത്തലവും തീവ്രതയും വ്യക്തമാക്കുന്നതാണ് പോസ്റ്റർ. 'അജ്ഞാതപർവം അവസാനിക്കുന്നു; ഫൗജി 2026 ഡിസംബർ 3ന്' എന്ന കുറിപ്പോടെയാണ് പ്രഭാസ് തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പോസ്റ്റർ പങ്കുവെച്ചത്. പിന്നാലെ പോരാട്ടം ആരംഭിക്കുന്നു എന്ന ക്യാപ്ഷനോടെ നിർമാതാക്കളും പോസ്റ്റർ ഔദ്യോഗികമായി പുറത്തിറക്കി.


സീതാ രാമം എന്ന ശ്രദ്ധേയ ചിത്രത്തിന് ശേഷം ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന ഫൗജി പ്രഭാസിന്റെ കരിയറിലെ ഏറ്റവും വലിയ പീരിയഡ് ഡ്രാമകളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്. ദൃശ്യവിസ്മയവും ശക്തമായ വികാര മുഹൂർത്തങ്ങളും കോർത്തിണക്കുന്ന സിനിമയായിരിക്കുമെന്നാണ് അണിയറ പ്രവർത്തകരുടെ അവകാശവാദം.


നവീൻ യെർനേനി, വൈ രവിശങ്കർ, ഭൂഷൺ കുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. മൈത്രി മൂവി മേക്കേഴ്സിന്റെ കരിയറിലെ ഏറ്റവും വലിയ പ്രൊജക്ടുകളിലൊന്നായ ചിത്രത്തെക്കുറിച്ചുള്ള പ്രഖ്യാപനം മുതൽ തന്നെ വലിയ ചർച്ചകളാണ് സിനിമാലോകത്ത് നടന്നത്. ഇപ്പോൾ റിലീസ് തീയതിയും പുതിയ പോസ്റ്ററും പുറത്തുവന്നതോടെ ആരാധകരുടെ പ്രതീക്ഷയും ആവേശവും ഇരട്ടിയായിരിക്കുകയാണ്. ചിത്രത്തിലെ മറ്റ് താരങ്ങളെയും സാങ്കേതിക പ്രവർത്തകരെയും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്നാണ് പ്രതീക്ഷ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home