ad
Deshabhimani

'ഓരോ ജീവനും വിലപ്പെട്ടത്'; സോനം വാങ്ചുകിന്റെ ആരോ​ഗ്യനില ദിവസവും പരിശോധിക്കണം, കേന്ദ്രത്തോട് ഡൽഹി ഹൈക്കോടതി

sonamwangchuk

image credit: india today

വെബ് ഡെസ്ക്

Published on Jul 16, 2026, 01:16 PM | 1 min read

ന്യൂഡൽഹി : ജന്തർ മന്ദിറിൽ അനിശ്ചിതകാല നിരാഹാരം കിടക്കുന്ന സാമൂഹ്യ-പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുകിന്റെ ആരോ​ഗ്യത്തിൽ ആശങ്കയറിയിച്ച് ഡൽഹി ഹൈക്കോടതി. വാങ്ചുകിന് ആവശ്യമായ വൈദ്യസഹായം നൽകണമെന്ന് കോടതി കേന്ദ്രത്തിന് നിർദേശം നൽകി.


വാങ്ചുക്കിന്റെ ആരോ​ഗ്യസ്ഥിതി ദിവസേന പരിശോധിക്കണമെന്നും അതിനായി സർക്കാർ ഡോക്ടറിനെ നിയോ​ഗിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന സോനം വാങ്ചുകിന്റെ നിരാഹാരസമരം 19 ദിവസം പിന്നിടുകയാണ്. ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാർ ഉപാധ്യായ, ജസ്റ്റിസ് തേജസ് കരിയ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്.


ഓരോ പൗരന്റെ ജീവനും വിലപ്പെട്ടതാണ്. ഏതെങ്കിലും സാഹചര്യത്തിൽ ആരോ​ഗ്യനില ​ഗുരുതരമായാൽ ആവശ്യമായ നടപടികൾ കേന്ദ്രം സ്വീകരിക്കണമെന്ന് കോടതി വ്യക്തമാക്കി. എപ്പോൾ വേണമെങ്കിലും ആവശ്യമായ വൈദ്യസഹായവുമായി സർക്കാർ ഇടപെടാൻ തയ്യാറാണെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഈ ഉറപ്പിന്മേലാണ് കോടതി ദിവസേനയുള്ള മെഡിക്കൽ പരിശോധനയ്ക്ക് ഉത്തരവിട്ടത്. സോനം വാങ്ചുകിന്റെ ആരോ​ഗ്യനില മോശമായി തുടരുകയാണ്. ശരീരഭാരം ഒൻപത് കിലോയിലധികം കുറഞ്ഞതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home