ad
Deshabhimani

തായ്‌ലൻഡ് ഉപപ്രധാനമന്ത്രി ഒമാനിൽ സന്ദർശനം നടത്തുന്നു

oman thailand
വെബ് ഡെസ്ക്

Published on Apr 16, 2026, 02:00 PM | 1 min read

മസ്‌കത്ത് : ഒമാനിൽ ഔദ്യോഗിക സന്ദർശനം നടത്തുന്ന തായ്‌ലൻഡ് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ സിഹാസക് ഫുവാങ്‌കെറ്റികിയോയെ, ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി സ്വീകരിച്ചു. കൂടിക്കാഴ്ചയിൽ, രണ്ട് സൗഹൃദ രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ ചർച്ച ചെയ്തു. വളർന്നുവരുന്ന വ്യാപാര, നിക്ഷേപ സഹകരണവും വിനോദസഞ്ചാര മേഖലയിലെ സഹകരണ മേഖലകളും ഇരുപക്ഷവും അവലോകനം ചെയ്തു. നയതന്ത്ര പരിശീലന മേഖലയിലെ സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള സാധ്യതകളെക്കുറിച്ചും ചർച്ചകൾ നടത്തി.


മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ചും അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും അവ നൽകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും ഇരുപക്ഷവും അഭിപ്രായങ്ങൾ കൈമാറി. വെടിനിർത്തൽ കരാറിൽ ഉറച്ചുനിൽക്കേണ്ടതിന്റെയും സമാധാനപരമായ മാർഗങ്ങളിലൂടെ സുസ്ഥിരമായ പരിഹാരങ്ങൾ കണ്ടെത്താൻ പ്രവർത്തിക്കേണ്ടതിന്റെയും പ്രാധാന്യം ഇരുകക്ഷികളും ഊന്നിപ്പറഞ്ഞു. ഒമാൻ സുൽത്താനേറ്റിന്റെ നയതന്ത്രപരവും മാനുഷികവുമായ ശ്രമങ്ങളോടുള്ള മതിപ്പ് തായ്‌ലൻഡ് പ്രതിനിധികൾ പ്രകടിപ്പിച്ചു. പ്രാദേശികവും അന്തർദേശീയവുമായ സ്ഥിരതയെ പിന്തുണയ്ക്കുന്നതിൽ ഒമാന്റെ പങ്കിനെ അവർ പ്രശംസിച്ചു.


യോഗത്തിൽ അംബാസഡർ-അറ്റ്-ലാർജ് ഷെയ്ഖ് അബ്ദുൽ അസീസ് ബിൻ അബ്ദുല്ല അൽ ഹിനായ്, ഡിപ്ലോമാറ്റിക് അക്കാദമി പ്രസിഡന്റ് ഷെയ്ഖ് ഹമീദ് ബിൻ അലി അൽ മാനി, ഏഷ്യ-പസഫിക് വകുപ്പ് മേധാവി അംബാസഡർ ഷെയ്ഖ് അബ്ദുൽ അസീസ് ബിൻ മുഹമ്മദ് അൽ ഹൊസ്നി എന്നിവർ ഒമാനെ പ്രതിനിധാനം ചെയ്ത്‌ യോഗത്തിൽ പങ്കെടുത്തു. ഒമാനിലെ തായ്‌ലൻഡ് അംബാസഡർ വരോണി പാൻ-ക്രാജാങ് ഉൾപ്പടെയുള്ള ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home