ad
Deshabhimani

സ്‌മാർട്ട് ആപ് വഴി ബുക്ക് ചെയ്യുന്ന ടാക്സി; പുതിയ നിരക്കുമായി ദുബായ് ആർടിഎ

rta dubai
വെബ് ഡെസ്ക്

Published on Oct 23, 2025, 07:06 PM | 1 min read

ദുബായ് : സ്‌മാർട്ട് ആപ് വഴി ബുക്ക് ചെയ്യുന്ന ടാക്സി സർവീസുകൾക്ക് പുതിയ നിരക്ക്‌ ഘടന പ്രഖ്യാപിച്ച്‌ ദുബായ് ആർടിഎ. ദിവസത്തിനനുസരിച്ച് വ്യത്യാസപ്പെടുന്ന രീതിയിലുള്ള നിരക്കാണ്‌ പ്രഖ്യാപിച്ചത്‌. ടാക്‌സികളുടെ കുറഞ്ഞ നിരക്ക് 12 ദിർഹത്തിൽനിന്ന് 13 ദിർഹമായി ഉയർത്തി. തിരക്കുള്ള സമയത്ത്‌ പുതിയ നിരക്കുകളും ബുക്കിങ്‌ ഫീസുകളും നടപ്പാക്കുകയും ചെയ്‌തു.

തിങ്കൾമുതൽ വ്യാഴംവരെ രാവിലെ എട്ടുമുതൽ 9.59 വരെയും വൈകിട്ട്‌ നാലുമുതൽ 7.59 വരെയും തിരക്കുള്ള സമയമായി നിശ്ചയിച്ചു. ഈ സമയത്ത് യാത്ര ആരംഭിക്കുമ്പോൾ യാത്രക്കാർക്ക് അഞ്ചുദിർഹം ഫ്ലാഗ്‌ ഫാൾ നിരക്കും 7.5 ദിർഹം തിരക്കുസമയ ചാർജും അടയ്ക്കേണ്ടിവരും. മറ്റ്‌ യാത്രയ്ക്ക് ഫ്ലാഗ്‌ ഫാൾ അഞ്ചു ദിർഹമായിരിക്കും. തിങ്കൾമുതൽ വ്യാഴംവരെ രാത്രി സമയ യാത്രകൾക്ക്‌ ഫ്ലാഗ്‌ ഫാൾ 5.5 ദിർഹവും സർചാർജ് 4.5 ദിർഹവുമായിരിക്കും. വെള്ളിയാഴ്ചത്തെ തിരക്കുള്ള സമയം രാവിലെ എട്ടുമുതൽ 9.59 വരെയും വൈകിട്ട്‌ നാലുമുതൽ 9.59 വരെയുമാണ്‌. രാത്രി 10 മുതൽ 11.59 വരെ ഫ്ലാഗ്‌ ഫാൾ 5.5 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്.

ശനിയും ഞായറും വൈകിട്ട്‌ നാലുമുതൽ 9.59 വരെയും രാത്രി 10 മുതൽ 11.59 വരെയുമാണ് തിരക്കുള്ള സമയം. ആദ്യ ഘട്ടത്തിൽ ഫ്ലാഗ്‌ ഫാൾ അഞ്ചു ദിർഹവും രണ്ടാം ഘട്ടത്തിൽ 5.5 ദിർഹവുമാണ്‌. 7.5 ദിർഹമാണ്‌ സർ ചാർജ്‌. വാരാന്ത്യ ദിവസങ്ങളിളെ മറ്റ്‌ യാത്രയ്ക്ക് ഫ്ലാഗ്‌ ഫാൾ അഞ്ചു ദിർഹവും സർ ചാർജ്‌ നാലുദിർഹവും തുടരും. അർധരാത്രിമുതൽ പുലർച്ചെ 5.59 വരെയുള്ള യാത്രയ്ക്ക്‌ ഫ്ലാഗ്‌ ഫാൾ 5.5 ദിർഹവും സർ ചാർജ് 4.5 ദിർഹവുമാണ്.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home