മികച്ച സേവനത്തിന് ടാക്സി ഡ്രൈവർമാരെ ആദരിച്ചു

ദുബായ്: ദുബായിൽ മികച്ച സേവനത്തിന് ടാക്സി ഡ്രൈവർമാരെ ആദരിച്ചു. 2,100-ലധികം ടാക്സി ഡ്രൈവർമാരെയാണ് ആദരിച്ചത്. അവരുടെ അസാധാരണ സേവനം, മര്യാദ, സത്യസന്ധത എന്നിവയ്ക്കാണ് ആദരം. ഗതാഗത നിയമങ്ങൾ പാലിക്കുകയും, വ്യക്തിഗത, വാഹന ശുചിത്വത്തിന്റെ ഉയർന്ന നിലവാരം പാലിക്കുകയും, നഷ്ടപ്പെട്ട വസ്തുക്കൾ യാത്രക്കാർക്ക് തിരികെ നൽകുകയും ചെയ്യുന്ന ഡ്രൈവർമാർക്ക് പ്രതിഫലം നൽകുന്ന റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ (ആർടിഎ) 'റോഡ് അംബാസഡേഴ്‌സ്' സംരംഭത്തിന്റെ ഭാഗമായാണ് ഈ അംഗീകാരം.
"2024 ലും ഈ വർഷത്തിന്റെ ആദ്യ പകുതി വരെയും 2,172 ഡ്രൈവർമാർക്ക് ഈ അംഗീകാരം നൽകി"- ആർടിഎയുടെ പൊതുഗതാഗത ഏജൻസി സിഇഒ അഹമ്മദ് ബഹ്‌റോസ്യാൻ പറഞ്ഞു. ഈ സംരംഭം ഡ്രൈവർമാർക്കിടയിൽ ആരോഗ്യകരമായ മത്സരം സൃഷ്ടിച്ചിട്ടുണ്ട്. സേവന നിലവാരം ഉയർത്തി, മൊത്തത്തിലുള്ള യാത്രാനുഭവം വർദ്ധിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാതൃകാപരമായ മാനദണ്ഡങ്ങൾ ഉയർത്തിപ്പിടിച്ചതിന് ബഹ്‌റോസ്യാൻ ഡ്രൈവർമാരെ പ്രശംസിക്കുകയും അവരുടെ കൂട്ടായ ശ്രമങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.











0 comments