തമിഴ്‌നാട് സ്വദേശി യാമ്പുവിൽ അന്തരിച്ചു

ജിദ്ദ : യാമ്പുവിൽ ജോലി ചെയ്തിരുന്ന തമിഴ്‌നാട് സ്വദേശി ഹൃദയാഘാതം മൂലം അന്തരിച്ചു. വില്ലുപുരം സ്വദേശി ഇസ്മായിൽ ഫസിറുദ്ദീൻ (49) ആണ് കമ്പനി താമസസ്ഥലത്ത് മരണപ്പെട്ടത്. യാമ്പുവിലെ "ജാക്ക് റെഡി മിക്സ്' കമ്പനിയിൽ ഡ്രൈവറായിരുന്നു. മരണവിവരമറിഞ്ഞ് ദമ്മാമിൽ ജോലി ചെയ്യുന്ന മകൻ നിയാസ് മുഹമ്മദ് യാമ്പുവിൽ എത്തിയിട്ടുണ്ട്. റോയൽ കമീഷൻ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ഔദ്യോഗിക നടപടിക്രമങ്ങൾ നടന്നുവരുന്നു. കമ്പനി പ്രതിനിധി ഉസ്മാൻ അൽ സഹ്റാനി, യാമ്പു നവോദയ ജീവകാരുണ്യ കൺവീനറും സിസിഡബ്ല്യുഎ അംഗവുമായ എ പി സാക്കിറിന്റെ നേതൃത്വത്തിലുള്ള സാമൂഹിക പ്രവർത്തകരും നടപടികൾക്ക് നേതൃത്വം നൽകുന്നു. മുഹമ്മദ് ഇസ്മായിൽ, ഫരീദ ബീഗം ദമ്പതികളുടെ മകനാണ് ഇസ്മായിൽ. ഭാര്യ: ബർക്കത്ത് നിസ. ആരിഷ് മുഹമ്മദ്, ഫാസിൽ മുഹമ്മദ് എന്നിവരാണ് മറ്റ് മക്കൾ.










0 comments