ad
Deshabhimani

ദേശീയപാതയിൽ അപകടം പതിവ്‌

ഒറ്റദിവസം, മൂന്ന് അപകടം

ദേശീയപാതയിൽ അപകടത്തിൽപ്പെട്ട കാർ
വെബ് ഡെസ്ക്

Published on Aug 23, 2026, 12:14 AM | 1 min read

ഹരിപ്പാട്

ദേശീയപാതയിൽ താമല്ലാക്കൽ ഭാഗത്ത് സർവീസ് റോഡിന്റെ നിർമാണം നടക്കാത്തതിനാൽ വാഹനാപകടങ്ങൾ പതിവ്‌. ശനിയാഴ്‌ച ജയാബേക്കറി മുതൽ പുന്നൂർ നേഴ്സറി വരെയുള്ള ഭാഗത്തുണ്ടായത്‌ മൂന്ന് അപകടം. ബൈക്ക് യാത്രികൻ, കാർ യാത്രക്കാരൻ‍, സ്കൂട്ടർ യാത്രക്കാരി എന്നിവരാണ്‌ അപകടത്തിൽപ്പെട്ടത്. സർവീസ് റോഡ് സഞ്ചാരയോഗ്യമല്ലാത്തതിനാൽ പുനർ നിർമിച്ച ദേശീയ പാതയുടെ ഭാഗത്ത്‌ കൂടിയാണ് ഇരുവശങ്ങളിലേക്കുമുള്ള ഗതാഗതം. ഓവർ ടേക്കിങ്ങുണ്ടായാൽ അപകടം ഉറപ്പാകുന്ന അവസ്ഥയാണുള്ളത്. സർവീസ് റോഡിനോട് ചേർന്നുള്ള ട്രാൻസ്‌ഫോമർ മാറ്റി സ്ഥാപിക്കാതിരുന്നതിനാലാണ്‌ നിർമാണം മുടങ്ങിയത്. വൈദ്യുത ലൈനുകളെല്ലാം അഴിച്ചു മാറ്റിയതിനാൽ റോഡിന്റെ പണി ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ്‌ നാട്ടുകാർ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home