ഓണനിലാവിലെ പപ്പടപ്പൊലിമ

പ്രകാശൻ പപ്പടമുണ്ടാക്കുന്നു
മണർകാട് പപ്പട മണമില്ലാതെ മലയാളിക്കെന്ത് ഓണം? "എന്നും ചെറിയ പപ്പടമല്ലേ, ഓണത്തിന് അതൊന്ന് വലിയ പപ്പടം ആയിക്കോട്ടെ എന്ന് തമാശ പറഞ്ഞ് മലയാളിയുടെ ഓണക്കൊതിക്കൊപ്പം വർഷങ്ങളായി കൂടെയുണ്ട് കാവുംപടിയിലെ പ്രകാശൻ. വെറും കച്ചവടമല്ല, പ്രകാശൻ പകരുന്ന സ്വാദിന്റെ വെളിച്ചമാണ്. 20 വർഷത്തിലേറെയായി നാടൻ പപ്പടവും എരിവു പടർത്തുന്ന മുളക് പപ്പടവും തമിഴ്നാട് സ്റ്റൈൽ അപ്പളവും നാവിൻതുമ്പിൽ കൊതിയുണർത്തുന്ന പപ്പട ബോളിയുമൊക്കെയായി പ്രകാശന്റെ കൈപ്പുണ്യം അതിരുകൾ താണ്ടി. കല്യാണസദ്യകൾക്കും കേറ്ററിങ് മേഖലയ്ക്കും പ്രകാശന്റെ പപ്പടം ഒഴിച്ചുകൂടാനാവാത്തതാണ്. മെഷീനുകളുണ്ടെങ്കിലും എരിവൂറുന്ന മുളക് പപ്പടം കൈകൾ കൊണ്ടുതന്നെ തയ്യാറാക്കും. ഓണമാണ് പ്രധാന സീസൺ. പത്താമുദയത്തിനും എട്ടുനോമ്പിനുമെല്ലാം കഴിഞ്ഞകാലങ്ങളിലെല്ലാം വിശ്രമമില്ലാത്ത പപ്പടം നിർമിക്കുന്നുണ്ട്. ഇടയ്ക്കിടെ പെയ്യുന്ന മഴയും സാധനങ്ങളുടെ വില വർധനയും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഓണത്തിരക്കുകളിൽ ഭാര്യ വിദ്യയും സഹായികളും സഹായത്തിനുണ്ട്.










0 comments