ad
Deshabhimani

ജീവനക്കാരുടെ അനിശ്ചിതകാലസമരം തുടരുന്നു

STRIKE

ആരോഗ്യവകുപ്പിലെ മാനദണ്ഡവിരുദ്ധ സ്ഥലംമാറ്റങ്ങൾക്കെതിരായ അനിശ്ചിതകാല സമരത്തിന്റെ പത്താംദിവസം
കെജിഎൻഎ ജില്ലാ സെക്രട്ടറി ഇ പി വിഷ്ണു ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 23, 2026, 02:04 AM | 1 min read

കൊച്ചി


ഓണത്തിരക്കിലേക്ക് നാട് കടക്കുമ്പോഴും ആരോഗ്യവകുപ്പിലെ മാനദണ്ഡവിരുദ്ധ സ്ഥലംമാറ്റങ്ങൾക്കെതിരെ ജീവനക്കാർ നടത്തുന്ന അനിശ്ചിതകാലസമരം തുടരുന്നു.


ജില്ലാ മെഡിക്കൽ ഓഫീസിന്റെ കവാടത്തിനുമുന്നിൽ പത്താംദിന സമരം കെജിഎൻഎ ജില്ലാ സെക്രട്ടറി ഇ പി വിഷ്ണു ഉദ്ഘാടനം ചെയ്തു. എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറിയറ്റ് അംഗം എ സി ഗിരിജ അധ്യക്ഷയായി. യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് ലിൻസി വർഗീസ്, കെജിഎൻഎ ജില്ലാ വൈസ് പ്രസിഡന്റ് സലീഷ് ടി ഷാജി, കെജിഎൻഎ ജില്ലാ പ്രസിഡന്റ് ടി ആർ അജിത, എൻജിഒ യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി ടി വി സിജിൻ, കെജിഎൻഎ ജില്ലാ ജോയിന്റ് സെക്രട്ടറി എ സി ശ്രീനി എന്നിവർ സംസാരിച്ചു.


തിങ്കളാഴ്ചയും സമരം തുടരുമെന്ന് സംഘാടകർ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home