ad
Deshabhimani

ജോലി ചെയ്യാനുള്ള 
അവകാശം സംരക്ഷിക്കണം

കെഎംഎസ്ആർഎ ജില്ലാ സമ്മേളനം സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് ഇ എൻ സുരേഷ് ബാബു ഉദ്‌ഘാടനം ചെയ്യുന്നു
വെബ് ഡെസ്ക്

Published on Aug 23, 2026, 02:00 AM | 1 min read

പാലക്കാട്‌ ​

മെഡിക്കൽ റെപ്രസെന്റേറ്റീവ്‌മാരുടെ ജോലി ചെയ്യാനുള്ള അവകാശം സംരക്ഷിക്കണമെന്ന് കേരള മെഡിക്കൽ ആൻഡ് സെയിൽസ് റെപ്രസെന്റേറ്റീവ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു. പൊതുസമ്മേളനം സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് ഇ എൻ സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സനോജ് പതാക ഉയർത്തി. ജില്ലാ സെക്രട്ടറി സജീഷ് മേനോൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ എം രാജേഷ് മോൻ കണക്കും അവതരിപ്പിച്ചു. സംസ്ഥാന ട്രഷറർ സാജി സോമനാഥ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിമാരായ സി ദേവൻ, രാമവർമ രാജ, ജില്ലാ പ്രസിഡന്റ് എം രതീഷ് എന്നിവർ സംസാരിച്ചു. ​ഭാരവാഹികൾ: എം രതീഷ് (പ്രസിഡന്റ്), എ യൂനിസ്, വി ടി സനോജ് (വൈസ് പ്രസിഡന്റുമാർ), സജീഷ് മേനോൻ (സെക്രട്ടറി), പി സുജീഷ്, കെ കൃഷ്ണനുണ്ണി (ജോയിന്റ്‌ സെക്രട്ടറിമാർ), എം രാജേഷ് മോൻ (ട്രഷറർ).



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home