മാതൃഭാഷാരത്ന പുരസ്കാരം നൽകി

ജില്ലാ ഭാഷാധ്യാപകവേദി ഏർപ്പെടുത്തിയ മാതൃഭാഷാരത്ന പുരസ്കാരവിതരണം മന്ത്രി വി ഇ അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്യുന്നു
കളമശേരി
ഹയർ സെക്കൻഡറി പരീക്ഷയിൽ മലയാളത്തിന് മുഴുവൻ മാർക്കും നേടിയ ജില്ലയിലെ വിദ്യാർഥികളെ ഹയർ സെക്കൻഡറി മലയാളം അധ്യാപക കൂട്ടായ്മയായ ജില്ലാ ഭാഷാധ്യാപകവേദി അനുമോദിച്ചു. മന്ത്രി വി ഇ അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു.
മാധ്യമപ്രവർത്തക വീണ മുകുന്ദൻ, ചലച്ചിത്ര പിന്നണി ഗായകൻ മാസ്റ്റർ അശ്വിൻ ഷിനോയ് എന്നിവർ മുഖ്യാതിഥികളായി. ഭാഷാധ്യാപകവേദി പ്രസിഡന്റ് ഡോ. പി എൻ സിന്ധു അധ്യക്ഷയായി. കളമശേരി മുനിസിപ്പൽ ചെയർപേഴ്സൺ ജമാൽ മണക്കാടൻ പുരസ്കാരം വിതരണം ചെയ്തു.
വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു മനോഹരൻ, സ്കൂൾ എസ്എംസി ചെയർമാൻ എ ടി സി കുഞ്ഞുമോൻ, ഡോ. ഷാജി വർഗീസ്, ടി എൻ വിനോദ്, വി കെ ഷാഹിന, എം എൻ സീമ തുടങ്ങിയവർ സംസാരിച്ചു.










0 comments