ad
Deshabhimani

മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു

ആന മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞപ്പോൾ
വെബ് ഡെസ്ക്

Published on Aug 23, 2026, 02:00 AM | 1 min read

ശ്രീകൃഷ്ണപുരം

മംഗലാംകുന്ന് ഗണേശൻ ആന ചരിഞ്ഞു. 57 വയസ്സായിരുന്നു. ജൂലൈ 12ന് റോഡിലൂടെ നടക്കുന്നതിനിടയിൽ ആന പെട്ടെന്ന് കുഴഞ്ഞുവീണിരുന്നു. തുടർന്ന് മംഗലാംകുന്നിലെ ആനത്തറിയിലെത്തിച്ച് വിദഗ്‌ധ ചികിത്സ നൽകുന്നതിനിടെ ശനി രാവിലെ ഏഴിനാണ്‌ ചരിഞ്ഞത്‌. വൈകിട്ടോടെ വാളയാർ വനത്തിൽ സംസ്കരിച്ചു. ​മംഗലാംകുന്ന് അങ്ങാടിയിൽ എം എ പരമേശ്വരൻ, സഹോദരൻ ഹരിദാസ് എന്നിവരുടെ ആനയായ ഗണേശന്‌ ആരാധകർ ഏറേയുണ്ടായിരുന്നു. പാലക്കാട്‌, തൃശൂർ ജില്ലകളിലെ ക്ഷേത്ര ഉത്സവങ്ങളിൽ സാന്നിധ്യമായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home