സഹോദരന്‍ അയ്യപ്പൻ ജന്മദിനാഘോഷം

സഹോദരൻ അയ്യപ്പന്റെ 137–-ാം ജന്മദിനത്തോടനുബന്ധിച്ച് പുരോഗമന കലാസാഹിത്യസംഘം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയില്‍ ജില്ലാ പ്രസിഡന്റ് ഡോ. കെ ജി പൗലോസ് സംസാരിക്കുന്നു
കൊച്ചി
സഹോദരൻ അയ്യപ്പന്റെ 137–-ാം ജന്മദിനത്തോടനുബന്ധിച്ച് കടവന്ത്ര സഹോദരൻ സ്ക്വയറിൽ പുരോഗമന കലാസാഹിത്യസംഘം ജില്ലാ കമ്മിറ്റി സഹോദര പ്രതിമയിൽ പുഷ്പാർച്ചന നടത്തി.
"ജാതിരാക്ഷസനെ' കത്തിച്ച, മിശ്രഭോജനത്തിലൂടെ സാമൂഹികമാറ്റം നടത്തിയ വിപ്ലവകാരിയായിരുന്നു സഹോദരൻ അയ്യപ്പനെന്ന് ജില്ലാ പ്രസിഡന്റ് ഡോ. കെ ജി പൗലോസ് പറഞ്ഞു.
വനിതാസാഹിതി സംസ്ഥാന സെക്രട്ടറി രവിത ഹരിദാസ്, കലാസാഹിത്യസംഘം ജില്ലാ സെക്രട്ടറി സഹീർ അലി, ട്രഷറർ എ കെ ദാസ്, എൻ സതീഷ്, സി ബി വേണുഗോപാൽ, ആർ നിഷാദ് ബാബു, ഷാജി ജോർജ് പ്രണത തുടങ്ങിയവർ സംസാരിച്ചു.










0 comments