3 കിലോ കഞ്ചാവുമായി 3 പേർ പിടിയിൽ

ഹുമയൂൺ ഷെയ്ഖ്, മഹ്ബുൽ മണ്ഡൽ, റുബെൽ ഷെയ്ഖ്
പറവൂർ
പശ്ചിമബംഗാൾ മുർഷിദാബാദ് സ്വദേശികളായ ഹുമയൂൺ ഷെയ്ഖ് (23), മഹ്ബുൽ മണ്ഡൽ (27), റൂബെൽ ഷെയ്ഖ് (31) എന്നിവരെ 3.390 കിലോ കഞ്ചാവുമായി പിടികൂടി.
വെടിമറ താമരവളവ് ഭാഗത്തുനിന്ന് വെള്ളി രാത്രി റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ ഡാൻസാഫ് ടീമും മുനമ്പം ഡിവൈഎസ്‌പി എസ് ജയകൃഷ്‌ണന്റെ സ്ക്വാഡും എസ്ഐ പ്രശാന്ത് പി നായരുടെ നേതൃത്വത്തിലുള്ള പൊലീസും ചേർന്നാണ് പിടിച്ചത്. സ്‌കൂട്ടറിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. മൂന്നുപേരെയും റിമാൻഡ് ചെയ്തു.










0 comments