ഹെറോയിനുമായി അസംകാരൻ പിടിയിൽ

സിറാജുൽ ഇസ്ലാം
പെരുമ്പാവൂർ
6.5 ഗ്രാം ഹെറോയിനുമായി അസം നൗഗാവ് സ്വദേശി സിറാജുൽ ഇസ്ലാമിനെ (34) പെരുമ്പാവൂർ എഎസ്‌പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷകസംഘം പിടികൂടി.
വിൽപ്പനയ്ക്കായി വല്ലത്ത് നിൽക്കുമ്പോഴാണ് വലയിലായത്. രഹസ്യവിവരത്തെ തുടർന്ന് കുറച്ചുനാളായി നിരീക്ഷണത്തിലായിരുന്നു. പട്ടാമ്പിയിൽനിന്നാണ് മയക്കുമരുന്ന് വാങ്ങിയതെന്ന് ഇയാൾ പറഞ്ഞു. ബസിലാണ് ഇയാൾ വല്ലത്ത് വന്നത്. ഇയാൾക്ക് മയക്കുമരുന്ന് കൊടുത്തവരെയും ഇയാളിൽനിന്ന് വാങ്ങുന്നവരെയും കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു
പെരുമ്പാവൂർ എഎസ്‌പി ഹാർദിക് മീണ, നാർക്കോട്ടിക് സെൽ ഡിവൈഎസ്‌പി സി ബിനുകുമാർ, എസ്ഐമാരായ എം വി അരുൺദേവ്, മാർട്ടിൻ ജോസഫ്, വിഷ്ണു മുരളി, എ എൽ അർജുൻ എന്നിവരുൾപ്പെട്ടതാണ് അന്വേഷകസംഘം.










0 comments