ad
Deshabhimani

ജെൻസിയായി
ഖാദി

kottan thunikal

കോട്ടയം ബേക്കർ ജങ്‌ഷനിലെ സിഎസ്ഐ കോംപ്ലക്സിലെ ഖാദി ഗ്രാമ സൗഭാഗ്യ അങ്കണത്തിൽ നടക്കുന്ന ഓണം മേളയിൽ ഓണത്തോടനുബന്ധിച്ച് എത്തിച്ച ചെത്തിയുടെ പൂക്കൾ പതിച്ച പ്രിന്റഡ്‌ മസ്‌ലിൻ തുണികൾ കാണിക്കുന്നു

വെബ് ഡെസ്ക്

Published on Aug 23, 2026, 12:59 AM | 1 min read

കോട്ടയം ഓണക്കാലത്ത്‌ പുതു തലമുറയുടെ വസ്‌ത്രസങ്കൽപ്പങ്ങൾക്കൊപ്പം ചുവടുവച്ച്‌ ഖാദിയും. ചെത്തിയുടെയും ചെന്പകത്തിന്റെയു മറ്റും വലിയ പൂക്കൾ പതിച്ച പ്രിന്റഡ്‌ മസ്‌ലിൻ തുണികൾക്കാണ്‌ ആവശ്യക്കാരേറെ. ബേക്കർ ജങ്‌ഷനിലെ സിഎസ്ഐ കോംപ്ലക്സിലെ ഖാദി ഗ്രാമ സൗഭാഗ്യ അങ്കണത്തിൽ നടക്കുന്ന ഓണം മേളയിൽ കോട്ടൺ തുണികൾക്ക്‌ ആവശ്യക്കാർ ഏറെയാണെന്ന്‌ ജീവനക്കാർ പറയുന്നു. പയ്യന്നൂർ ഖാദിയുടെ കുപ്പടം സാരിയും ചൂടപ്പംപോലെ വിറ്റഴിയുന്നു. ഖാദി തുണിത്തരങ്ങൾ, കോട്ടൺ, സിൽക്ക്‌ സാരികൾ, ഷർട്ടുകൾ, ബെഡ്‌ ഷീറ്റുകൾ, പഞ്ഞി മെത്തകൾ, എള്ളെണ്ണ, സോപ്പ്‌, തേൻ തുടങ്ങിയവയുമുണ്ട്‌. ഉത്രാടനാൾ വരെയാണ് വിപണനമേള. ഖാദി വസ്ത്രങ്ങൾക്ക് 30 ശതമാനം സർക്കാർ റിബേറ്റും വിവിധ സമ്മാന പദ്ധതികളുമുണ്ട്‌. സർക്കാർ/അർധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, ബാങ്കുകൾ എന്നിവിടങ്ങളിലെ ജീവനക്കാർക്കും അധ്യാപകർക്കും ഒരു ലക്ഷം രൂപവരെ ക്രെഡിറ്റ് സൗകര്യം ലഭിക്കും. ഓരോ ആയിരം രൂപയുടെ പർച്ചേസിനും സമ്മാനക്കൂപ്പണും ലഭിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home