ഇ എൽ പാപ്പച്ചനെ അനുസ്‌മരിച്ചു

ഇ എൽ പാപ്പച്ചൻ അനുസ്മരണം സിപിഐ എം കൊടകര ഏരിയ കമ്മിറ്റി അംഗം ഇ കെ അനൂപ് ഉദ്ഘാടനം ചെയ്യുന്നു
കൊടകര
സിപിഐ എം നേതാവും കർഷകസംഘം മേഖലാ പ്രസിഡന്റും പഞ്ചായത്ത് മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണുമായിരുന്ന ഇ എൽ പാപ്പച്ചന്റെ ചരമ വാർഷിക ദിനം ആചരിച്ചു. അനുസ്‌മരണ യോഗം സിപിഐ എം കൊടകര ഏരിയ കമ്മിറ്റി അംഗം ഇ കെ അനൂപ് ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി അംഗം അമ്പിളി സോമൻ അധ്യക്ഷയായി. ഏരിയ കമ്മിറ്റി അംഗം പി ആർ പ്രസാദൻ പതാക ഉയർത്തി. സി എം ബബീഷ്, കെ ഡി അപ്പച്ചൻ, അബ്ദുൾ ഷാൻ, കെ കെ ദിവാകരൻ, കെ കെ സുരേഷ് തുടങ്ങിയവർ സംസാരിച്ചു.










0 comments