കെ വാസുക്കുറുപ്പിനെ അനുസ്മരിച്ചു

കെ വാസുക്കുറുപ്പ് അനുസ്മരണ സമ്മേളനം സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ജി രാജമ്മ ഉദ്ഘാടനംചെയ്യുന്നു
ചാരുംമൂട്
സിപിഐ എം ചുനക്കര ലോക്കൽ സെക്രട്ടറി, ചുനക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ച കെ വാസുക്കുറുപ്പിന്റെ 37ാം ചരമദിനം ആചരിച്ചു. രാവിലെ സ്മൃതിയിടത്തിൽ പുഷ്പാർച്ചനയും പതാക ഉയർത്തലും നടന്നു. തുടർന്ന് ചുനക്കര ക്ഷേത്ര മൈതാനിയിൽ നടന്ന അനുസ്മരണ സമ്മേളനം സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ജി രാജമ്മ ഉദ്ഘാടനം ചെയ്തു. സുരേഷ് പുലരി അധ്യക്ഷനായി. ഏരിയ സെക്രട്ടറി ബി ബിനു, മനോജ് കമ്പനിവിള, പി മധു, എസ് മധു കുമാർ, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി അനു, ചുനക്കര പഞ്ചായത്ത് പ്രസിഡന്റ് എസ് ശോഭന, പി വി ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.










0 comments