ad
Deshabhimani

ബസിടിച്ച് സൈക്കിൾ യാത്രികൻ മരിച്ചു

മോഹനൻ

മോഹനൻ

വെബ് ഡെസ്ക്

Published on Aug 23, 2026, 12:15 AM | 1 min read

മണലൂർ

കണ്ടശാങ്കടവ് പാലത്തിന് മുകളിൽ ബസിടിച്ച് സൈക്കിൾ യാത്രികൻ മരിച്ചു. കാരമുക്ക് വിളക്കുംകാലിന് തെക്ക് ഏമൂർ ശിവക്ഷേത്രത്തിനുസമീപം മാങ്ങാട്ടുകര വീട്ടിൽ മോഹനൻ (65) ആണ് മരിച്ചത്. ശനി വൈകിട്ട് 5.30 ഓടെയായിരുന്നു അപകടം. വാടാനപ്പള്ളി ആത്മാവ് സെന്ററിലെ വികെഎസ് സൺസ് ഹാർഡ് വെയർ ഷോപ്പിലെ ആശാരി പണിക്കാരനായ മോഹനൻ സൈക്കിളിൽ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. തൃശൂർ - അഞ്ചങ്ങാടി റൂട്ടിലോടുന്ന കാശിനാഥൻ ബസാണ് ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ മോഹനനെ വാടാനപ്പള്ളി ആക്ട്സ് പ്രവർത്തകർ ഒളരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേ‌ഹം സംസ്കരിക്കും. ഭാര്യ: രമണി. മക്കൾ: ശ്രീജിത്ത്, അശ്വതി, അഖില. മരുമക്കൾ: ശ്രീതു, വിനോദ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home