ad
Deshabhimani

സർക്കാർ ജീവനക്കാരുടെ വേനൽക്കാല ഇളവ്‌; പുതിയ ക്രമീകരണങ്ങളുമായി ദുബായ്

dubai authority
വെബ് ഡെസ്ക്

Published on Jun 26, 2026, 11:47 AM | 1 min read

ദുബായ് : കൂടുതൽ സൗകര്യപ്രദമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കാനായി ജീവനക്കാർക്കായി വീണ്ടും ഇളവുള്ള ജോലി സമയക്രമം പ്രഖ്യാപിച്ച്‌ ദുബായ് സർക്കാർ. 29 മുതൽ സെപ്തംബർ 10 വരെ ‘ഔർ ഫ്ലെക്സിബിൾ സമ്മർ 2026’ പദ്ധതി നടപ്പാക്കുമെന്ന് മാനവശേഷി അതോറിറ്റി അറിയിച്ചു. ​ജീവനക്കാരുടെ ക്ഷേമവും കുടുംബജീവിതവും മെച്ചപ്പെടുത്താനും സർക്കാർ സേവനങ്ങളുടെ തുടർച്ച ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് പദ്ധതി.


​പുതിയ ക്രമീകരണപ്രകാരം ജീവനക്കാരെ രണ്ട് വിഭാഗങ്ങളായി തിരിക്കും. ആദ്യവിഭാഗം തിങ്കൾമുതൽ വ്യാഴംവരെ ദിവസം ഏഴ് മണിക്കൂറും വെള്ളി നാലര മണിക്കൂറും ജോലി ചെയ്യും. രണ്ടാംവിഭാഗം തിങ്കൾമുതൽ വ്യാഴംവരെ ദിവസം എട്ട് മണിക്കൂർ ജോലി ചെയ്യുകയും വെള്ളി അവധിയെടുക്കുകയും ചെയ്യും. ​ഓരോ വകുപ്പിന്റെയും പ്രവർത്തന ആവശ്യങ്ങൾ പരിഗണിച്ച് അധിക ഇളവുള്ള ജോലി സമയക്രമവും വിദൂര ജോലി സംവിധാനവും നടപ്പാക്കാൻ സ്ഥാപനങ്ങൾക്ക് അനുമതിയുണ്ടാകും. ജീവനക്കാരിൽനിന്ന് ലഭിച്ച അഭിപ്രായങ്ങളും നിർദേശങ്ങളും അടിസ്ഥാനമാക്കിയാണ് പദ്ധതി.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home