ad
Deshabhimani

കുടുംബവുമായി പിണങ്ങിക്കഴിയുന്ന അച്ഛനെ മക്കൾ ചേർന്ന് വെട്ടിപ്പരിക്കേൽപ്പിച്ചു

knife

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jun 26, 2026, 12:27 PM | 1 min read

തിരുവനന്തപുരം: കുടുംബവുമായി പിണങ്ങിക്കഴിയുന്ന അച്ഛനെ മൂന്ന് മക്കൾ ചേർന്ന് വെട്ടിപ്പരിക്കേൽപ്പിച്ചു. കുടുംബവുമായി പിണങ്ങി കഴിയുന്ന അച്ഛനെ മൂന്നുമക്കൾ ചേർന്ന് വെട്ടിപ്പരിക്കേൽപിച്ചു. നരുവാമൂട് പൊലീസ് സ്റ്റേഷൻ പരിധിയിൽ വള്ളംകെട്ടുവിള ഭാഗത്ത് 'മുരുകൻ സ്‌ക്രാപ്പ് ഷോപ്പ് ' നടത്തുന്ന മുരുകനാണ് (55) മക്കളുടെ ആക്രമണത്തിന് ഇരയായത്. തമിഴ്നാട് തിരുനെൽവേലി സ്വദേശിയാണ് മുരുകൻ. മുരുകന്റെ മക്കളും നെടുമങ്ങാട്, കരകുളം ഭാഗത്ത് താമസിക്കുന്നവരുമായ സെൽവി, ശിവ, ഹരികൃഷ്ണൻ എന്നിവർ ചേർന്നാണ് മുരുകനെ വെട്ടിയത്.


കടയിൽ ഉറങ്ങുകയായിരുന്ന മുരുകനെ വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു ആക്രമണം. വെട്ടിപ്പരിക്കേൽപ്പിച്ചശേഷം അക്രമികൾ ബൈക്കിൽ കയറി രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തിൽ സാരമായി പരിക്കേറ്റ മുരുകനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുറച്ചു ദിവസം മുമ്പ് പണം ആവശ്യപ്പെട്ട് മക്കൾ കടയിലെത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സംഭവ ശേഷം ഒളിവിൽ പോയ പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home