സ്വർണം താഴേക്കില്ല ! പൊന്നിന്റെ വില കുതിച്ചുയരുന്നു

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. ഒരു ലക്ഷം രൂപയ്ക്ക് താഴേക്ക് വില കൂപ്പുകുത്തുമെന്ന ഉപഭോക്താക്കളുടെ പ്രതീക്ഷകളെ തെറ്റിച്ചുകൊണ്ടാണ് വിപണിയിൽ വീണ്ടും മുന്നേറ്റം പ്രകടമായിരിക്കുന്നത്. കേരളത്തിൽ ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 25 രൂപ വർധിച്ച് വില 12,980 രൂപയിലെത്തി. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 200 രൂപ വർധിച്ച് 1,03,840 രൂപയായി ഉയർന്നു.
കഴിഞ്ഞ ദിവസം സ്വർണവിലയിൽ വലിയ രീതിയിലുള്ള ഏറ്റക്കുറച്ചിലുകളാണ് പ്രകടമായത്. ഇന്നലെ രാവിലെ ഗ്രാമിന് 255 രൂപയും പവന് 2,040 രൂപയും കുറഞ്ഞ് വിപണി ഉപഭോക്താക്കൾക്ക് വലിയ പ്രതീക്ഷ നൽകിയിരുന്നു. എന്നാൽ, വൈകുന്നേരത്തോടെ വിപണി വീണ്ടും തിരിച്ചു കയറുന്ന കാഴ്ചയാണ് കണ്ടത്. വൈകിട്ട് ഗ്രാമിന് 110 രൂപയും പവന് 880 രൂപയും വർധിച്ച് 1,03,640 രൂപയിലാണ് വിപണി ക്ലോസ് ചെയ്തത്. ഇതിന്റെ തുടർച്ചയായാണ് ഇന്നത്തെയും വിലവർധനവ്.
നിലവിൽ വിപണിയിൽ നേരിയ വർധന പ്രകടമാണെങ്കിലും, റെക്കോർഡ് വിലയുമായി താരതമ്യം ചെയ്യുമ്പോൾ സ്വർണവില ഇപ്പോഴും വലിയ തോതിൽ കുറഞ്ഞുതന്നെയാണ് നിൽക്കുന്നത്.
ഈ മാസത്തെ സ്വർണ നിരക്കുകൾ
ജൂൺ 1- 1,14,560 രൂപ
ജൂൺ 2- 1,14,560 രൂപ
ജൂൺ 3- 1,14,560 രൂപ
ജൂൺ 4- 1,14,480 രൂപ
ജൂൺ 5- 1,14,200 രൂപ
ജൂൺ 6 - 1,14,200 രൂപ
ജൂൺ 7 - 1,14,200 രൂപ
ജൂൺ 8 - 1,11, 240 രൂപ
ജൂൺ 9- 1,12,320 രൂപ
ജൂൺ 11- 1,06,800 രൂപ
ജൂൺ 12- 1,08, 960 രൂപ
ജൂൺ 13- 1,09, 320 രൂപ
ജൂൺ 14- 1,09, 320 രൂപ
ജൂൺ 15- 1,11,120 രൂപ
ജൂൺ 16- 1,11,000 രൂപ
ജൂൺ 17- 1,10,800 രൂപ
ജൂൺ 18- 1,09,640 രൂപ
ജൂൺ 19- 1,06,960 രൂപ
ജൂൺ 20- 1,07,120 രൂപ
ജൂൺ 21- 1,07,120 രൂപ
ജൂൺ 22- 1,07,440 രൂപ
വൈകുന്നേരം- 1,08,520 രൂപ
ജൂൺ 23- 1,07,000 രൂപ
ജൂൺ 24- 1,05,840 രൂപ
ജൂൺ 25- 1,02,760 രൂപ
വൈകുന്നേരം - 1,03,640 രൂപ
ജൂൺ 25- 1,03,840 രൂപ










0 comments