ad
Deshabhimani

എൻസിഇആർടി ഒമ്പതാംക്ലാസ് പാഠപുസ്തകത്തിൽ അടിയന്തരാവസ്ഥയ്ക്കൊപ്പം എസ്ഐആറും

sir ncert text books
വെബ് ഡെസ്ക്

Published on Jun 26, 2026, 01:09 PM | 1 min read

ന്യൂഡൽഹി: വീണ്ടും സർക്കാർ താൽപര്യങ്ങൾ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തി കേന്ദ്രം. ഒമ്പതാംക്ലാസ് എൻസിഇആർടി പാഠപുസ്തകത്തിൽ എസ്ഐആർ ഉൾപ്പെടുത്തി. യോഗ്യരായ ആരെയും ഒഴിവാക്കാതെയും അയോഗ്യരായ ആരെയും ഉൾപ്പെടുത്താതെയും വോട്ടർ പട്ടിക കൃത്യമാക്കുകയാണ് എസ്ഐആറിന്റെ ലക്ഷ്യമെന്ന് പുസ്തകത്തിൽ പറയുന്നു. ഇരട്ട വോട്ടുകൾ, മരിച്ചവരുടെ വോട്ടുകൾ എന്നിവ ഒഴിവാക്കി കൃത്യമായ പട്ടിക തയാറാക്കുകയാണ് കമീഷന്റെ ലക്ഷ്യമെന്നും പാഠപുസ്തകത്തിൽ പറയുന്നു.


അടിയന്ത്രാവസ്ഥയെക്കുറിച്ചുള്ള പാഠഭാ​ഗങ്ങൾ പുസ്തകത്തിൽ ഉൾപ്പെടുത്തിയത് വിവാദമായതിന് പിന്നാലെയാണ് എസ്ഐആറും ഉൾപ്പെടുത്തിയിരിക്കുന്നത്. 'സമൂഹത്തെ മനസ്സിലാക്കൽ: ഇന്ത്യയും അതിനപ്പുറവും' എന്ന എൻസിഇആർടിയുടെ 9-ാം ക്ലാസ് സാമൂഹിക ശാസ്ത്ര പാഠപുസ്തകത്തിലാണ് തെരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ചും അടിയന്തരാവസ്ഥയെക്കുറിച്ചും പുതിയ ഭാഗങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന പല തീരുമാനങ്ങളെ ന്യായീകരിക്കുന്നതിനും അത് കുട്ടികളിൽ അടിച്ചേൽപ്പിച്ച് പഠിപ്പിക്കുന്നതിനുമാണ് ഇത്തരം പാഠഭാഗങ്ങൾ ഉൾപ്പെടുത്തുന്നതെന്ന വിമർശനം ഉയർന്നിട്ടുണ്ട്.


ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തെരഞ്ഞെടുപ്പ് കമീഷൻ നടപ്പിലാക്കിയ വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണത്തെക്കുറിച്ച് പാഠപുസ്തകത്തിൽ പരാമർശമുണ്ട്. യോഗ്യരായ പൗരന്മാരെ പട്ടികയിൽ ഉൾപ്പെടുത്താനും അയോഗ്യരായവരെ ഒഴിവാക്കാനും വോട്ടർ പട്ടിക അപ്‌ഡേറ്റ് ചെയ്യാനും ഈ സംവിധാനം സഹായിക്കുന്നുവെന്ന് പാഠപുസ്തകത്തിൽ പറയുന്നു. ബിഹാറിൽ 68.66 ലക്ഷം വോട്ടുകളാണ്‌ പുനഃപരിശോധനയിലൂടെ തെരഞ്ഞെടുപ്പ്‌ കമീഷൻ വെട്ടിയത്‌. ഓരോ നിയമസഭാ മണ്ഡലത്തിലും ശരാശരി 27000 വോട്ട്‌ വീതം ഒഴിവാക്കി. ഇത് വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. പിന്നാലെയാണ് എസ്ഐആർ നടപടിയെ ന്യായീകരിച്ചുള്ള ഭാ​ഗം പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.


2020 ലെ ദേശീയ വിദ്യാഭ്യാസ നയത്തിനും (എൻഇപി) 2023 ലെ സ്കൂൾ വിദ്യാഭ്യാസത്തിനായുള്ള ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിനും അനുസൃതമായാണ് എൻസിഇആർടി പാഠപുസ്തകങ്ങൾ തയാറാക്കിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home