Deshabhimani

ഹാലൻഡും എംബാപ്പെയും നേർക്കുനേർ, ഗ്രൂപ്പ് ഐയിൽ കരുത്തരുടെ പോരാട്ടം; നോർവേയ്‌ക്കെതിരെ ഫ്രാൻസ്

france vs norway

Photo Credit:FIFA

വെബ് ഡെസ്ക്

Published on Jun 26, 2026, 01:05 PM | 1 min read

ബോസ്റ്റൺ: ഫിഫ ലോകകപ്പിലെ ഏറെ ആവേശകരമായ മത്സരങ്ങളിലൊന്നായ ഗ്രൂപ്പ് ഐ-യിലെ പോരാട്ടത്തിൽ ഇന്ന് കരുത്തരായ ഫ്രാൻസ് നോർവേയെ നേരിടും.


ബോസ്റ്റൺ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഇരു ടീമുകളും ഗ്രൂപ്പ് ജേതാക്കളാകാൻ വേണ്ടിയാണ് കളത്തിലിറങ്ങുന്നത്. ഇന്ത്യൻ സമയം ഇന്ന് രാത്രി 12:30 നാണ് മത്സരം


സെനഗലിനെയും ഇറാഖിനെയും പരാജയപ്പെടുത്തി നോക്കൗട്ട് റൗണ്ടിൽ ഇതിനകം ഇടംപിടിച്ച ഇരു ടീമുകൾക്കും ഈ മത്സരം ഏറെ നിർണ്ണായകമാണ്.


ഹാലൻഡും എംബാപ്പെയും നേർക്കുനേർ


ഗോൾഡൻ ബൂട്ട് പോരാട്ടത്തിൽ മുന്നിലുള്ള ഏർലിങ് ഹാലൻഡും കിലിയൻ എംബാപ്പെയും തമ്മിലുള്ള പോരാട്ടമായിരിക്കും ഈ മത്സരം.


രണ്ട് മത്സരങ്ങളിൽ നിന്നായി ഫ്രാൻസിനേക്കാൾ കൂടുതൽ ഗോൾ നോർവേ നേടിയിട്ടുണ്ടെങ്കിലും, പ്രതിരോധത്തിലെ പിഴവുകൾ അവർക്ക് തിരിച്ചടിയാകുന്നുണ്ട്.


കഴിഞ്ഞ മത്സരത്തിൽ സെനഗലിനെതിരെ രണ്ട് ഗോളുകൾ അടിച്ചുകൂട്ടിയ ഹാലൻഡിന്റെ മികവിൽ തന്നെയാണ് നോർവേയുടെ പ്രതീക്ഷകൾ.


മറുഭാഗത്ത്, എംബാപ്പെയുടെയും ഡെംബലെയുടെയും നേതൃത്വത്തിലുള്ള ഫ്രഞ്ച് ആക്രമണ നിര വൻ മുന്നേറ്റത്തിനാണ് തയ്യാറെടുക്കുന്നത്.


ദെഷാംപ്‌സ് ഇല്ലാതെ ഫ്രാൻസ്; പകരക്കാരനായി ഗയ് സ്റ്റെഫാൻ


പ്രധാന പരിശീലകൻ ദിദിയർ ദെഷാംപ്‌സിന്റെ അഭാവത്തിൽ ആയിരിക്കും ഫ്രാൻസ് ഇന്ന് കളത്തിലിറങ്ങുന്നത്. മാതാവിന്റെ മരണത്തെത്തുടർന്ന് അദ്ദേഹം നാട്ടിലേക്ക് മടങ്ങിയ സാഹചര്യത്തിൽ അസിസ്റ്റന്റ് കോച്ച് ഗയ് സ്റ്റെഫാനാണ് ടീമിനെ നയിക്കുക.


ദെഷാംപ്‌സിന്റെ അഭാവം ടീമിനെ ബാധിക്കില്ലെന്നും മികച്ച രീതിയിൽ തന്നെ മത്സരം പൂർത്തിയാക്കുമെന്നുമാണ് ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷന്റെ പ്രതീക്ഷ.


സാധ്യതാ ടീമുകൾ


നോർവേ: നൈലാൻഡ് (ഗോൾകീപ്പർ), പെഡേഴ്‌സൺ, അജർ, ഹെഗ്‌ഗെം, മോളർ വോൾഫ്; ഔർസ്‌നസ്, ബെർജ്, ഒഡെഗാർഡ്; നുസ, ഹാലൻഡ്, സോർലോത്ത്.


ഫ്രാൻസ്: മൈഗ്നാൻ (ഗോൾകീപ്പർ), കൗണ്ടെ, സാലിബ, ഉപമെക്കാനോ, തിയോ ഹെർണാണ്ടസ്; ചൗമേനി, കാന്റെ, റാബിയോ; ഡെംബലെ, എംബാപ്പെ, ബാർക്കോള.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home