ad
Deshabhimani

സ്റ്റേഷനറി ബ്രാൻഡ് "ഡെലി' സൗദിയിലേക്ക്‌

deli saudi arabia
വെബ് ഡെസ്ക്

Published on Jul 07, 2026, 11:43 AM | 1 min read

ജിദ്ദ : ചൈനീസ് ബ്രാൻഡായ "ഡെലി സ്റ്റേഷനറി' തങ്ങളുടെ പ്രവർത്തനങ്ങൾ സൗദി അറേബ്യയിലേക്ക് വ്യാപിപ്പിക്കുന്നു. സൗദിയിലെ വ്യാപാര ഗ്രൂപ്പായ "മോഡേൺ അറേബ്യ സ്റ്റേഷനറി കമ്പനി'യുമായി ചേർന്നാണ് ഡെലി വിപണിയിലെത്തുന്നത്. ഇരുകമ്പനികളും സംയുക്ത സംരംഭമായി ഒപ്പുവച്ച പങ്കാളിത്തത്തിലൂടെ ഡെലിയുടെ വിപുലമായ ഉൽപ്പന്നശ്രേണി രാജ്യത്തുടനീളം ലഭ്യമാകും.


ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനവും വിപുലമായ പ്രദർശനവും തിങ്കളാഴ്ച ജിദ്ദ മദീന റോഡിലെ മാരിയറ്റ് ഹോട്ടലിൽ നടന്നു. സംയുക്ത സംരംഭത്തിന്റെ ഭാഗമായി സൗദിയിലുടനീളം ഡെലിയുടെ സ്വന്തം ഷോറൂമുകൾ ആരംഭിക്കുന്നതിനൊപ്പം മൊത്ത, ചില്ലറ വിതരണ ശൃംഖലയും കമ്പനി വികസിപ്പിക്കും. 150-ൽ അധികം രാജ്യങ്ങളിൽ സാന്നിധ്യമുള്ള ഡെലിക്ക് ഏഷ്യയിലുടനീളം ഫാക-്‌ടറികളുണ്ട്. സ്കൂൾ വിദ്യാർഥികൾ, പ്രൊഫഷണലുകൾ, ആർട്ടിസ്റ്റുകൾ എന്നിവർക്കായി 24 വ്യത്യസ്ത കാറ്റഗറികളിലായി ഇരുപതിനായിരത്തിലധികം വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളാണ് ഡെലി രൂപകൽപ്പന ചെയ്തിരിക്കുന്നത്.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home