17,226 റോഡപകടങ്ങൾ
നഷ്‌ടമായത് 1516 ജീവനുകൾ

സുധ സുന്ദരൻ
Published on Sep 03, 2026, 12:32 AM | 1 min read
മലപ്പുറം
റോഡപകടങ്ങളും അപകടമരണങ്ങളും തുടർക്കഥയാവുമ്പോഴും നിരത്തിൽ വാഹനങ്ങളുടെ മത്സരയോട്ടങ്ങളും അശ്രദ്ധമായ ഡ്രൈവിങ്ങും തുടരുകയാണ്.
അമിത വേഗത്തിലും തെറ്റായ ദിശയിലും സഞ്ചരിച്ച് മറ്റുള്ളവരെകൂടി അപകടത്തിൽപ്പെടുത്തുന്ന ചെറിയൊരു വിഭാഗവുമുണ്ട്. ആറുവർഷത്തിനിടെ (2020-–25) 17,226 റോഡപകടങ്ങളാണ് ജില്ലയിൽ പൊലീസ് രജിസ്റ്റർചെയ്‌തിട്ടുള്ളത്. ഇൗ അപകടങ്ങളിലായി 1516 പേർ മരണപ്പെട്ടിട്ടുണ്ട്. 19,482 പേർക്ക് സാരമായി പരിക്കേൽക്കുകയും ചെയ്‌തു. ബൈക്ക് അപകടങ്ങളാണ് കൂടുതലും. 2020ൽ വിവിധ അപകടങ്ങളിലായി 1368 പേർക്കാണ് ഗുരുതരമായി പരിക്കേറ്റത്.
2021ൽ 1733 പേർക്കും 2022ൽ 2521 പേർക്കും 2023ൽ 2735 പേർക്കും 2024ൽ 2784 ആളുകൾക്കും 2025ൽ 3004 പേർക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. 2020 –460, 2021 –651, 2022 –978, 2023 –1066, 2024 –1080, 2025 –1102 എന്നിങ്ങനെയാണ് നിസ്സാര പരിക്കേറ്റവരുടെ കണക്ക്.











0 comments