എംഎൽഎയ്ക്കെതിരായ കൈക്കൂലിക്കേസ്
ഡിവെെഎഫ്ഐ പ്രതിഷേധമിരമ്പി

ചാലക്കുടി
കൈക്കൂലിക്കാരനായ ചാലക്കുടി എംഎല്‍എ സനീഷ്‌കുമാര്‍ ജോസഫ് രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ ചാലക്കുടി ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തില്‍ എംഎല്‍എ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. തൃശൂര്‍ വിജിലന്‍സ് കോടതി എംഎല്‍എ ക്കെതിരെ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവ് പുറപ്പെടുവിച്ച സാഹചര്യത്തില്‍ എംഎല്‍എ സ്ഥാനം രാജിവയ്‌ക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. ടൗണില്‍ നിന്നാരംഭിച്ച് മാര്‍ക്കറ്റ് റോഡ് വഴി സൗത്ത് ജങ്ഷനിലെ എംഎല്‍എ ഓഫീസിന് മുന്നിലെത്തിയ പ്രകടനം പൊലീസ് തടഞ്ഞു. തുടര്‍ന്ന് നടത്തിയ ധര്‍ണ ജില്ലാ സെക്രട്ടറി കെ എസ് റോസല്‍ രാജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് വി ജെ വില്യംസ് അധ്യക്ഷനായി. സാംസണ്‍ ആന്റണി, പി എ അശ്വിന്‍, ജോതിഷ് സുബ്രന്‍ എന്നിവര്‍ സംസാരിച്ചു.










0 comments