ad
Deshabhimani

മാർത്തോമ്മ ദൈവാലയ കൂദാശ 5ന്

അഞ്ചിന് കൂദാശ ചെയ്യുന്ന ചേപ്പാട് മാർത്തോമ്മ 
സിറിയൻ ഇടവക ദൈവാലയം

അഞ്ചിന് കൂദാശ ചെയ്യുന്ന ചേപ്പാട് മാർത്തോമ്മ 
സിറിയൻ ഇടവക ദൈവാലയം

വെബ് ഡെസ്ക്

Published on Sep 03, 2026, 01:30 AM | 1 min read

കാർത്തികപ്പള്ളി ​
ചേപ്പാട് മാർത്തോമ്മ സിറിയൻ ഇടവക ദൈവാലയ കൂദാശ ശനി പകൽ മൂന്നിന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 132 വർഷം പഴക്കവും 262 വീടുകളുമുള്ള ദേവാലയമാണ്‌. ദേശീയപാത വികസനത്തിന്റെ ഭാഗമായി സ്ഥലം നഷ്‌ടപ്പെട്ടതിനാലാണ്‌ പുതിയ ദൈവാലയം നിർമിച്ചത്‌. സുരേഷ് ബേബി കൺവീനറായ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവൃത്തികൾ ആരംഭിച്ചു. 2023 ഡിസംബർ ഒന്നിന് അഭി. തോമസ് മാർ തിമഥിയോസ് എപ്പിസ്‌കോപ്പ കല്ലിട്ടു. ഇടവക വികാരി ഈപ്പൻ ഏബ്രഹാമിന്റെ നേതൃത്വത്തിൽ നിർമാണം പൂർത്തീകരിച്ചു. ഒരേസമയം 450 ഓളം വിശ്വാസികൾക്ക് ആരാധന നടത്താനുള്ള സ‍ൗകര്യവും ഓഫീസ് സമുച്ചയവുമുണ്ട്‌. സഭയുടെ പരമാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപോലീത്താ ദൈവാലയം കൂദാശചെയ്യും. പൊതുസമ്മേളനത്തിൽ ഡോ. യൂയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപോലീത്താ അധ്യക്ഷനാകും. വിദ്യാഭ്യാസസഹായം, വൈദ്യസഹായം, തുടങ്ങിയവ ഉൾപ്പെടുന്ന 15 ലക്ഷം രൂപയുടെ ജീവകാരുണ്യ പദ്ധതി ‘വാത്സല്യനിധി ’ ഉദ്ഘാടനവും ലോഗോ പ്രദർശനവും തിരുവനന്തപുരം- കൊല്ലം ഭദ്രാസന അധ്യക്ഷൻ ഡോ. ഐസക് മാർ ഫീലക്‌സിനോസ് എപ്പിസ്‌കോപ്പാ നടത്തും. ഡോ. ജോഷ്വാ മാർ ഇഗ്‌നാത്തിയോസ് മെത്രാപോലീത്ത സുവനീർ പ്രകാശിപ്പിക്കും.​ വികാരി റവ. ഈപ്പൻ എബ്രഹാം, വൈസ്‌പ്രസിഡന്റ്‌ പി ഡി തോമസ്, ട്രസ്‌റ്റി ജിജു ഉമ്മൻ വർഗീസ്, സെക്രട്ടറി ബിജി എബ്രഹാം, അക്കൗണ്ടന്റ്‌ രാജു ഡാനിയേൽ, പബ്ലിസിറ്റി കൺവീനർ കെ എസ് സാംസൺ, പള്ളി നിർമാണ കമ്മിറ്റി കൺവീനർ സുരേഷ് ബേബി, അത്മായ ശുശ്രൂഷകരായ സാംമാത്യു, സന്തോഷ് വർഗീസ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home