അടച്ചിട്ട വീട്ടില്‍ വിദേശമദ്യവും തിരകളും: മൂന്ന് പേർ പിടിയിൽ

താമരശേരി
അടച്ചിട്ട വീട്ടില്‍നിന്ന് തോക്കിന്റെ എഴുപതോളം തിരകളും 63 കുപ്പി വിദേശമദ്യവും കണ്ടെടുത്ത സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. കോടഞ്ചേരി നെല്ലിപ്പൊയിൽ മീൻമുട്ടി ജിതിൻ മൈക്കൾ (39), ഈങ്ങാപ്പുഴ മലപുറം വെള്ളാടിക്കാവിൽ കെ എം ഷാജി (48), താമരശേരി കമ്മാളുക്കുന്നത്ത് ബൈജു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. താമരശേരി കമ്മാളന്‍കുന്നത്ത് ചൊവ്വാഴ്ചയാണ് സംഭവം. താമരശേരി പൊലീസും താമരശേരി എക്‌സൈസ് റേഞ്ച് സംഘവും ചേര്‍ന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് വീട്ടില്‍നിന്ന് ഇവ പിടിച്ചെടുത്തത്. പിടിച്ചെടുത്ത വിദേശമദ്യം താമരശേരി എക്‌സൈസ് റേഞ്ച് സംഘവും തിരകള്‍ താമരശേരി പൊലീസും കസ്റ്റഡിയിലെടുത്തു. തിരകള്‍ കണ്ടെത്തിയെങ്കിലും തോക്ക് കണ്ടെത്താനായിട്ടില്ല. എംപാനല്‍ ഷൂട്ടര്‍മാര്‍ ഉപയോഗിക്കുന്ന തരത്തിലുള്ള വലിയ തോക്കിന്റെ തിരകളാണ് കണ്ടെടുത്തത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് വ്യക്തമാക്കി.










0 comments