മണിച്ചെയിൻ കമ്പനികൾ നിരോധിക്കണം: എംഎംഇയു

എംഎംഇയു ജില്ലാ കൺവൻഷൻ സിഐടിയു ജില്ലാ പ്രസിഡന്റ് ജോൺ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്യുന്നു
കളമശേരി
മണിച്ചെയിൻ കമ്പനികളെ നിരോധിക്കണമെന്നും അംഗീകൃത ഡയറക്ട് സെല്ലിങ് കമ്പനികളുടെ പട്ടിക സർക്കാർ പ്രസിദ്ധീകരിക്കണമെന്നും മൾട്ടി ലെവൽ മാർക്കറ്റിങ് എംപ്ലോയീസ് യൂണിയൻ (എംഎംഇയു - സിഐടിയു) ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു. സിഐടിയു ജില്ലാ പ്രസിഡന്റ് ജോൺ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു. എംഎംഇയു ജില്ലാ പ്രസിഡന്റ് കെ വി മനോജ് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം ഓംപ്രകാശ്, എം എം ജോർജ് തുടങ്ങിയവർ സംസാരിച്ചു.
ഭാരവാഹികൾ: എം എം ജോർജ് (പ്രസിഡന്റ്), എം എ അൻസാരി (സെക്രട്ടറി), പി യു അഭിരോഷ് (ട്രഷറർ).










0 comments