ad
Deshabhimani

മിൽമ ഭരണസമിതികളെ തകർക്കാനുള്ള നീക്കത്തിൽ പ്രതിഷേധം

കർഷകസംഘം ഡെയറി ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ്‌ മാർച്ച്‌ നടത്തി

A march and a protest sit-in were held at the office of the Deputy Director of Dairy Development under the leadership of the Karshaka Sangham District Committee.

കര്‍ഷകസംഘം പ്രവര്‍ത്തകര്‍ കോഴിക്കോട് ഡെയറി ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിന് മുന്നില്‍ പ്രതിഷേധിക്കുന്നു

വെബ് ഡെസ്ക്

Published on Sep 03, 2026, 02:24 AM | 1 min read

കോഴിക്കോട്‌

തിരുവനന്തപുരം മിൽമ ഭരണസമിതിയെ സർക്കാർ പിരിച്ചുവിട്ടതിനെതിരെ കർഷകസംഘം ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ഡെയറി ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ക്ഷീര കർഷകരുടെ ആശ്രയമായ മിൽമ യൂണിയനുകളെ തകർക്കാനുള്ള നടപടിയിയിൽ പ്രതിഷേധിച്ചും, ഭരണസമിതികളെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കണമെന്ന്‌ ആവശ്യപ്പെട്ടുമായിരുന്നു മാർച്ച്‌. മാർച്ച്‌ ജില്ലാ സെക്രട്ടറി ബാബു പറശ്ശേരി ഉദ്‌ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ കെ പി കുഞ്ഞമ്മദ്കുട്ടി അധ്യക്ഷനായി. പി വിശ്വൻ, കെ പി ചന്ദ്രി, മിൽമ ഡയരക്ടർ ശ്രീനിവാസൻ, കെ ഷിജു, ഇ പ്രേംകുമാർ, ലിന്റോ ജോസഫ്, എം രാധാകൃഷ്ണൻ, കെ സുരേഷ് എന്നിവർ സംസാരിച്ചു. ജോയിന്റ്‌ സെക്രട്ടറി ഒള്ളൂർ ദാസൻ സ്വാഗതം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home