ad
Deshabhimani

സ്തനാർബുദ ചികിത്സ: ചെലവ് കുറഞ്ഞ
രീതി അവതരിപ്പിച്ച് മലയാളി ഡോക്‌ടർ

Breast cancer treatment

ഡോ. ടീന സ്ലീബ

വെബ് ഡെസ്ക്

Published on Sep 03, 2026, 02:24 AM | 1 min read

ആലുവ


സിംഗപ്പുരിൽ നടന്ന രാജ്യാന്തര മെഡിക്കൽ സമ്മേളനത്തിൽ സ്തനാർബുദ ചികിത്സയ്ക്ക് ചെലവ് കുറഞ്ഞ നൂതന ക്ലിപ്പിങ്‌ രീതി അവതരിപ്പിച്ച് മലയാളി ഡോക്ടർ. 24-–ാമത് ഏഷ്യൻ ഓഷ്യാനിയൻ കോൺഗ്രസ് ഓഫ് റേഡിയോളജി സമ്മേളന വേദിയിലാണ് ആലുവ രാജഗിരി ആശുപത്രിയിലെ റേഡിയോളജി സീനിയർ കൺസൾട്ടന്റ്‌ ഡോ. ടീന സ്ലീബയുടെ സുപ്രധാന കണ്ടെത്തൽ അവതരിപ്പിച്ചത്.


42 രാജ്യങ്ങളിൽനിന്ന്‌ 1000 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. സ്തനാർബുദ മുഴകളും കക്ഷത്തിലെ ലസികാ ഗ്രന്ഥികളും ക്ലിപ് ചെയ്യുന്നതിന് ഡോ. ടീന ചെലവ് കുറഞ്ഞ മാർഗങ്ങൾ അവതരിപ്പിച്ചു. ആഗോളതലത്തിൽ ഒന്നേകാൽ ലക്ഷം രൂപ ചെലവ് വരുന്ന പ്രക്രിയ ഡോ. ടീന അവതരിപ്പിച്ച പുതിയ രീതിയിലൂടെ 1900 രൂപയിൽ പൂർത്തിയാക്കാം.


12 വർഷമായി രാജഗിരി ആശുപത്രിയിൽ ജോലി ചെയ്യുന്ന ഡോ. ടീന, കോട്ടയം വാലയിൽപൂവന്തറ കുടുംബാംഗമാണ്. ക്ലിപ് ആൻഡ് ബ്ലൂ പ്ലേസ്മെന്റ് എന്ന പുതിയ ചികിത്സാരീതിക്ക് അമേരിക്കൻ സൊസൈറ്റി ഓഫ് ക്ലിനിക്കൽ ഓങ്കോളജിയുടെ അംഗീകാരം ലഭിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home